സൂറിച്ച്:ഫിഫ ദി ബെസ്റ്റ് (2021) പുരസ്ക്കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. മികച്ച പുരുഷതാരമാവാനുള്ള അന്തിമ പട്ടികയില്‍ ലയണല്‍ മെസി, മുഹമ്മദ് സല, റോബര്‍ട്ട് ലെവന്‍ഡോവ്സ്കി എന്നിവരാണ് ഇടം പിടിച്ചത്. ജനുവരി 17ന് ഫിഫയുടെ ആസ്ഥാനമായ സൂറിച്ചിലാണ് വിജയിയെ പ്രഖ്യാപിക്കുക.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പോളിഷ് നായകന് ലെവന്‍ഡോവ്സ്കി പുരസ്ക്കാരം സ്വന്തമാക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്ന്. കഴിഞ്ഞ വര്‍ഷം വിവിധ മത്സരങ്ങളില്‍ നിന്നായി 69 ഗോളുകളടിച്ച് കൂട്ടാന്‍ താരത്തിനായിരുന്നു.
ജര്‍മന്‍ ലീഗായ ബുണ്ടസ്ലീഗയില് ബയേണ്‍ മ്യൂണിക്കിനായി 41 ഗോളുകള്‍ കണ്ടെത്തിയ താരം യൂറോപ്പിലെ ഗോള്‍ വേട്ടക്കാരനുള്ള സുവര്‍ണ പാദുകം സ്വന്തമാക്കിയിരുന്നു. ബയേണിനൊപ്പം ബുണ്ടസ് ലീഗ കിരീടം, ജര്‍മന്‍ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോക കപ്പ് എന്നിവയും താരം സ്വന്തമാക്കിയിട്ടുണ്ട്.