ആംസ്റ്റര്‍ഡാം :ഫോര്‍മുല വണ്‍ റേസ് ട്രാക്കിലെ ഈ സീസണില്‍ നിലവിലെ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണെ മറികടന്ന് റഡ്ബുള്ളിന്റെ മാക്സ് വെര്സ്തപ്പാന് കുതിപ്പ് തുടരുന്നു. ഫ്രഞ്ച് ഗ്രാന്‍ഡ് പ്രീയിലെ ജയത്തിന് പിന്നാലെ സിറിയന്‍ ഗ്രാന്‍ഡ് പ്രീയില്‍ വെര്സ്തപ്പാന് പോള്‍ പൊസിഷന്‍ സ്വന്തമാക്കി.
ഗ്രാന്‍ഡ് പ്രീ പോരാട്ടങ്ങള്‍ ഇന്ന് വൈകിട്ട് 6.30ന് ആരംഭിക്കും. സീസണിലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ലൂയിസ് ഹാമില്ട്ടണ് രണ്ടാം സ്ഥാനത്താണ്. ഇതിനകം നടന്ന ഏഴ് ഗ്രാന്‍ഡ് പ്രീകളില്‍ മൂന്നെണ്ണം വീതം ഹാമില്‍ട്ടണും മാക്സ് വെര്സ്തപ്പാനും സ്വന്തമാക്കി.