കേരളം

kerala

ETV Bharat / sports

വിരമിക്കലിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല: വിശ്വനാഥന്‍ ആനന്ദ്

വിശ്വനാഥന്‍ ആനന്ദ് ഇടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം

Viswanathan Anand opens up about his retirement plan  Viswanathan Anand  Viswanathan Anand interview  വിശ്വനാഥന്‍ ആനന്ദ് വാർത്ത  വിശ്വനാഥന്‍ ആനന്ദ് അഭിമുഖം
വിശ്വനാഥന്‍ ആനന്ദ്

By

Published : Dec 16, 2019, 1:10 PM IST

Updated : Dec 16, 2019, 3:51 PM IST

ചെന്നൈ:വിരമിക്കലിനെ കുറിച്ചുള്ള ചിന്തകളൊന്നും ഇപ്പോഴില്ലെന്ന് ഗ്രാന്‍റ് മാസ്‌റ്റർ വിശ്വനാഥന്‍ ആനന്ദ്. 2020ന് ശേഷമെ അത്തരം കാര്യങ്ങളെ കുറിച്ച് ആലോചിക്കുകയുള്ളുവെന്നും അഞ്ച് തവണ രാജ്യം പദ്മഭൂഷണ്‍ നല്കിയ ആദരിച്ച വിശ്വനാഥന്‍ ആനന്ദ് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. അടുത്ത വർഷം നടക്കുന്ന എല്ലാ ഇവന്‍റുകളിലും പങ്കെടുക്കും.

താനെഴുതിയ മൈന്‍ഡ് മാസ്റ്റർ പുസ്‌തകത്തിന്‍റെ പ്രകാശന ചടങ്ങിനായി ചെന്നൈയില്‍ എത്തിയതായിരുന്നു ഗ്രാന്‍റ് മാസ്റ്റര്‍. സ്‌പോർട്സ് ലേഖകന്‍ സൂസന്‍ നിനാന്‍റെ സാന്നിധ്യത്തിലാണ് പ്രകാശന ചടങ്ങ് നടന്നത്. രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച കായിക താരമാണ് ആനന്ദ്.

ഗ്രാന്‍റ് മാസ്‌റ്റർ വിശ്വനാഥന്‍ ആനന്ദുമായി നടത്തിയ അഭിമുഖം

ആത്മകഥാപരമായ പുസ്‌തകമാണ് മൈന്‍റ് മാസ്‌റ്ററെന്നും തന്‍റെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ പുസ്‌തകത്തില്‍ ഉൾക്കൊള്ളിച്ചതായും ചെസ്‌ താരം പറഞ്ഞു. ചെസ്, കമ്പ്യൂട്ടർ ഉൾപ്പെടെ വിവിധ വശങ്ങളെ കുറിച്ച് പുസ്‌തകത്തില്‍ പറയുന്നുണ്ട്. ഇവ എങ്ങനെ കളിയെ മാറ്റിമറിച്ചുവെന്നും.

അടുത്തിെടയാണ് അഞ്ച് തവണ ലോക ചാമ്പ്യനായ ആനന്ദിന് 50 വയസ് പൂർത്തിയായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി താനും സുഹൃത്തുകളും േചർന്ന് ഇത് ആഘോഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. മറ്റേതൊരു കായിക ഇനത്തെയും പോലെ ചെസും കാലം കഴിയും തോറും ചെറുപ്പമായി വരുകയാണെന്നും ആനന്ദ് പറഞ്ഞു.

Last Updated : Dec 16, 2019, 3:51 PM IST

ABOUT THE AUTHOR

...view details