ലണ്ടന്‍:പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആഴ്‌സണലിന് ജയം (Arsenal Win EPL Second Match). സെൽഹർസ്റ്റ് പാർക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ ക്രിസ്റ്റല്‍ പാലസിനെയാണ് പീരങ്കിപ്പട തകര്‍ത്തത് (Crystarl Palace vs Arsenal Result). ക്യാപ്‌റ്റന്‍ മാർട്ടിൻ ഒഡെഗാർഡ് (Martin Odegaard Goal Against Crystal Palace) നേടിയ ഗോളാണ് മൈക്കൽ ആർറ്റെറ്റയുടെ (Mikel Arteta) സംഘത്തിന് ജയം സമ്മാനിച്ചത്.
പ്രതിരോധ നിര താരം തകെഹിറോ ടോമിയാസു (Takehiro Tomiyasu) രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ പത്തുപേരുമായി കളിച്ചായിരുന്നു ആഴ്‌സണല്‍ ജയവുമായി മടങ്ങിയത്. ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ഒന്നാം പകുതി. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം ആദ്യ പകുതിയില്‍ പിറന്നില്ല.
ആദ്യ അരമണിക്കൂറില്‍ ഏറ്റവും മികച്ച അവസരം ലഭിച്ചത് ആഴ്‌സണലിന്‍റെ മുന്നേറ്റ നിര താരം എഡി എന്‍കെറ്റിയക്കായിരുന്നു. എന്നാല്‍, ആ ചാന്‍സ് കൃത്യമായി ആതിഥേയരുടെ വലയ്‌ക്കുള്ളിലേക്ക് അടിച്ചുകയറ്റാന്‍ താരത്തിനായിരുന്നില്ല. 36-ാം മിനിട്ടില്‍ മറ്റൊരു തകര്‍പ്പന്‍ അവസരവും എന്‍കെറ്റിയക്ക് നഷ്‌ടമായി.
ക്രിസ്റ്റല്‍ പാലസ് ഗോള്‍ കീപ്പര്‍ സാം ജോൺസ്റ്റൺ (Sam Johnstone) മാത്രം മുന്നില്‍ നില്‍ക്കെ ചിപ്പ് ചെയ്‌ത് പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കാനായിരുന്നു താരത്തിന്‍റെ ശ്രമം. എന്നാല്‍, എന്‍കെറ്റിയയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക് പോകുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് ഒഡെഗാർഡിന്‍റെ മറ്റൊരു ഗോള്‍ ശ്രമവും ക്രിസ്റ്റല്‍ പാലസ് പരാജയപ്പെടുത്തിയിരുന്നു.