ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെൽസിയും ആഴ്‌സനലും കളത്തിലിറങ്ങും. സ്‌റ്റാംഫോർഡ് ബ്രിഡ്‌ജിൽ നടക്കുന്ന മത്സരത്തിൽ ചെല്‍സി ന്യൂകാസിലിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. 27 കളിയിൽ 56 പോയിന്‍റോടെ മൂന്നാം സ്ഥാനത്താണ് ചെൽസി.
ആഴ്‌സനല്‍ ഹോം ഗ്രൗണ്ടിൽ ലെസ്റ്റര്‍ സിറ്റിയെ നേരിടും. രാത്രി 10 നാണ് മത്സരം. 25 കളിയിൽ 48 പോയിന്‍റുമായി ആഴ്‌സനൽ പോയിന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. ലെസ്റ്റർ 33 പോയിന്‍റോടെ ടേബിളിൽ 12-ാം സ്ഥാനത്താണ്.
വെസ്‌റ്റ് ഹാം ആസ്‌റ്റൺ വില്ലയെ നേരിടുന്നതാണ് മറ്റൊരു പ്രധാന മത്സരം. മറ്റ് മത്സരങ്ങളിൽ എവർട്ടൺ വോൾവ്‌സിനെയും ലീഡ്‌സ് യുണൈറ്റഡ് നോർവിച്ച് സിറ്റിയെയും സതാംപ്‌ടൺ വാട്ട്ഫോർഡിനെയും നേരിടും.
ബാഴ്‌സലോണ ഒസാസുനയെ നേരിടും
സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്‌സലോണ ഇന്ന് ഒസാസുനയെ നേരിടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30ന് ന്യൂകാംപിലാണ് മത്സരം. 26 കളിയിൽ 48 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ബാഴ്‌സലോണ. 27 കളിയിൽ 63 പോയിന്‍റുള്ള റയൽ മാഡ്രിഡ് ആണ് ലീഗില്‍ ഒന്നാമത്. സെവിയ്യ(55), അത്‌ലറ്റിക്കോ മാഡ്രിഡ്(51) ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
ഇന്നുരാത്രി നടക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ അത്ലറ്റികോ മാഡ്രിഡിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കെത്തും ബാഴ്‌സലോണ. യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിൽ ഗലാട്ടറസയെ അവരുടെ മൈതാനത്ത് നേരിടാൻ ഒരുങ്ങുന്ന ബാഴ്‌സലോണക്ക് ആത്മവിശ്വാസം നേടാൻ ഇന്ന് വിജയം അനിവാര്യമാണ്.
ALSO READ:EPL | പ്രീമിയര്‍ ലീഗിൽ ലിവര്‍പൂളിന് ജയം, റെക്കോഡുകൾ സ്വന്തമാക്കി മുഹമ്മദ് സലാ