ഹൈദരാബാദ്: കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് കൂടുമാറി പ്രതിരോധ താരം എനസ് സിപോവിച്ച്. ഒരു വർഷം മഞ്ഞപ്പടയ്‌ക്കൊപ്പം പന്ത് തട്ടിയ ശേഷമാണ് സിപോവിച്ച് ടീമിൽ നിന്ന് പടിയിറങ്ങുന്നത്. 2020-21 സീസണിൽ ചെന്നൈയിൻ എഫ്‌സിയുടെ താരമായിരുന്ന സിപോവിച്ചിന് ഒരു വർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്‌സുമായി ഉണ്ടായിരുന്നത്. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് താരം ക്ലബ് വിട്ടകാര്യം അറിയിച്ചത്.
'ഇനി പുഷ്‌പ മോഡല്‍ ആഘോഷമില്ല': കേരള ബ്ലാസ്റ്റേഴ്‌സിന് ബൈ പറഞ്ഞ് എനസ് സിപോവിച്ച് - INDIAN SUPER LEAGUE
ബ്ലാസ്റ്റേഴ്‌സിനായി 14 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ സിപോവിച്ച് ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതിന് ശേഷം നടത്തിയ പുഷ്‌പ മോഡല്‍ ആഘോഷം വൈറലായിരുന്നു
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേസിന്‍റെ പ്രതിരോധ നിരയിലെ പ്രധാന ശക്‌തിയായിരുന്നു എനസ് സിപോവിച്ച്. 14 മത്സരങ്ങളിൽ മഞ്ഞപ്പടക്കായി ബൂട്ടുകെട്ടിയ താരം പല മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയത്തിൽ നിർണായക പങ്കാണ് വഹിച്ചത്. ക്ലബിനായി ഒരു ഗോളും താരം സ്വന്തമാക്കിയിരുന്നു. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതിന് ശേഷം നടത്തിയ പുഷ്‌പ മോഡല്‍ ആഘോഷവും വൈറലായിരുന്നു.
അതേസമയം സിപോയ്ക്ക് പുറമേ കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന അല്‍വാരോ വാസ്ക്വസ്, വിന്‍സി ബാരറ്റോ, ചെഞ്ചോ ഗില്‍ഷന്‍, ആല്‍ബിനോ ഗോമസ്, സെയ്ത്യാസെന്‍ സിംഗ് എന്നിവരും ബ്ലാസ്റ്റേഴ്‌സില്‍ നിന്നും പടിയിറങ്ങിയിരുന്നു.