ബിര്‍മിങ്‌ഹാം :കോമണ്‍വെല്‍ത്ത് ഗെയിംസ് നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശിന് വീണ്ടും നിരാശ. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കില്‍ കൈയെത്തും ദൂരത്ത് സജന് ഫൈനല്‍ ബെര്‍ത്ത് നഷ്‌ടമായി. മൂന്നാം ഹീറ്റ്സില്‍ നാലാമനായ സജന്‍ യോഗ്യതാറൗണ്ടില്‍ 9-ാം സ്ഥാനത്തായാണ് മത്സരം ഫിനിഷ് ചെയ്‌തത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് : നീന്തലില്‍ സജന്‍ പ്രകാശിന് നിരാശ, ശ്രീഹരി നടരാജ് സെമിയില്‍ - സജന്‍ പ്രകാശ്
200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കില്‍ 9ാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത സജന് നേരിയ വ്യത്യാസത്തിലാണ് ഫൈനല്‍ ബെര്‍ത്ത് നഷ്‌ടമായത്
ആദ്യ എട്ട് സ്ഥാനക്കാരാണ് ഈ വിഭാഗത്തല്‍ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. നേരിയ വ്യത്യാസത്തിലാണ് സജന് ഫൈനല്‍ പ്രവേശനം നഷ്‌ടമായത്. 1:58.99 മിനിട്ടിലാണ് 200 മീറ്റര്‍ മത്സരം താരം പൂര്‍ത്തീകരിച്ചത്.
1:58.86 മിനിട്ടില്‍ ഫിനിഷ് ചെയ്‌ത ഓസ്‌ട്രേലിയന്‍ താരം ബ്രാണ്ടന്‍ സ്‌മിത്താണ് എട്ടാമനായി ഫൈനലില്‍ പ്രവേശിച്ചത്. നേരത്തെ പുരുഷന്മാരുടെ 50 മീറ്റര്‍ ബട്ടര്‍ഫ്ലൈ ഹീറ്റ്സിലും സെമി കാണാതെ സജന്‍ പുറത്തായിരുന്നു. അതേസമയം ഇന്ത്യയുടെ ശ്രീഹരി നടരാജ് 50 മീറ്റര്‍ ബാക്ക്‌സ്‌ട്രേക്ക് നീന്തലില്‍ സെമി ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.