കേരളം

kerala

ETV Bharat / sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ ബിന്ധ്യറാണിക്ക് വെള്ളി; ഇന്ത്യയ്‌ക്ക് നാലാം മെഡല്‍ - indian medal list

വനിതകളുടെ 55 കിലോ വിഭാഗത്തിലാണ് ബിന്ധ്യറാണി ദേവിയുടെ വെള്ളി നേട്ടം.

CWG 2022  കോമണ്‍വെല്‍ത്ത് ഗെയിംസ്  CWG Bindyarani Devi Wins Silver Weightlifting  ഭാരോദ്വഹനത്തില്‍ ബിന്ധ്യറാണിക്ക് വെള്ളി  ഇന്ത്യയ്‌ക്ക് നാലാം മെഡല്‍  BINDYARANI DEVI  Bindyarani Devi Wins Silver In Womens 55kg Weightlifting  Common wealth games 2022  indian medal list  birmingham 2022
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വഹനത്തില്‍ ബിന്ധ്യറാണിക്ക് വെള്ളി; ഇന്ത്യയ്‌ക്ക് നാലാം മെഡല്‍

By

Published : Jul 31, 2022, 6:54 AM IST

ബിർമിങ്‌ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് നാലാം മെഡൽ. വനിത വിഭാഗം ഭാരോദ്വഹനത്തില്‍ ബിന്ധ്യറാണി ദേവിയാണ് വെള്ളി നേടിയത്. 55 കിലോ വിഭാഗത്തിൽ ആകെ 202 കിലോ ഗ്രാം ഉയർത്തിയാണ് താരം രണ്ടാമതെത്തിയത്.

ക്ലീൻ ആൻഡ് ജർക്കിൽ ഗെയിംസ് റെക്കോഡായ 116 കിലോയും സ്‌നാച്ചിൽ 86 കിലോ ഭാരവുമാണ് ഉയർത്തിയത്. ക്ലീൻ ആൻഡ് ജർക്കിൽ തന്‍റെ രണ്ടാം ശ്രമത്തിൽ പരാജയപ്പെട്ട ബിന്ധ്യറാണി മൂന്നാം ശ്രമത്തിൽ 116 കിലോ ഉയർത്തിയാണ് നേട്ടത്തിനർഹയായത്. നൈജീരയയുടെ ആഡിജറ്റ് ഒലാരിനോക്കാണ് സ്വർണം. ഇരു വിഭാഗത്തിലുമായി 203 കിലോയാണ് ആഡിജറ്റ് ഒലാരിനോയെ ഉയർത്തിയത്.

ALSO READ:കോമണ്‍വെല്‍ത്ത് ഗെയിംസ് : റെക്കോഡോടെ ആദ്യ സ്വര്‍ണം നേടി മീരാഭായി ചാനു

നേരത്തെ ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് മീരാഭായി ചാനു സ്വർണം നേടിയിരുന്നു. 49 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോഡോടെയാണ് താരത്തിന്‍റെ സുവർണ നേട്ടം. മത്സരത്തില്‍ 201കിലോയാണ് ചാനു ഉയർത്തിയത്. പുരുഷന്മാരുടെ 55 കിലോ ഭാരോദ്വഹനത്തില്‍ സങ്കേത് മഹാദേവ് സര്‍ഗര്‍ വെള്ളിയും 61 കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ് പൂജാരി വെങ്കലവും സ്വന്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details