ബര്‍മിങ്‌ഹാം: കോമൺവെൽത്ത് ഗെയിംസ് വനിത ഹോക്കി സെമി ഫൈനല്‍ ഷൂട്ടൗട്ടിലെ 'ക്ലോക്ക് വിവാദത്തിൽ' പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സവിത പുനിയ. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ ഷൂട്ടൗട്ടിനിടെയുണ്ടായ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയായെന്ന് സവിത പറഞ്ഞു. ഇത് മറികടക്കേണ്ടതുണ്ടെന്നും ന്യൂസിലന്‍ഡിനെതിരായ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ പ്രധാനമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.
''ഇഞ്ചോടിഞ്ച് മത്സരമായിരുന്നുവത്. ചില തീരുമാനങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ വഴിക്കാകണമെന്നില്ല. അത് കാര്യങ്ങള്‍ കൂടുതല്‍ കഠിനമാക്കും. ആദ്യത്തെ സ്ട്രോക്ക് വീണ്ടും എടുക്കാൻ ആവശ്യപ്പെട്ടു. ഞങ്ങള്‍ക്കത് പ്രയാസമായിരുന്നു, എന്നാല്‍ ഇതെല്ലാം കളിയുടെ ഭാഗമാണ്. നമ്മള്‍ക്ക് മുന്നോട്ടുപോകേണ്ടതുണ്ട്.'' പുനിയ പറഞ്ഞു.