കേരളം

kerala

ETV Bharat / sports

ഒരു ബില്യണ്‍ ഡോളര്‍ കടക്കുന്ന ആദ്യ ഫുട്ബോള്‍ താരമായി ക്രിസ്റ്റ്യാനോ - ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

കൊവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ യുവന്‍റസ് ക്ലബുമായി ഏകദേശം നാല് ലക്ഷം യൂറോയുടെ വേതനം കുറക്കാന്‍ താരം സമ്മതിച്ചിട്ടുണ്ട്

Cristiano Ronaldo  Serie A  Portugal  $1 billion  Juventus  ഒരു ബില്യണ്‍ ഡോളര്‍ കടക്കുന്ന ആദ്യത്തം ഫുട്ബോള്‍ താരമായി ക്രിസ്റ്റ്യാനോ  ക്രിസ്റ്റ്യാനോ  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  1 ബില്യണ്‍
ഒരു ബില്യണ്‍ ഡോളര്‍ കടക്കുന്ന ആദ്യത്തം ഫുട്ബോള്‍ താരമായി ക്രിസ്റ്റ്യാനോ

By

Published : Apr 5, 2020, 5:03 PM IST

ലിസ്ബൺ:ഒരു ബില്യണ്‍ ഡോളര്‍ കടക്കുന്ന ആദ്യത്തെ ഫുട്ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു ബില്യണ്‍ ഡോളര്‍ കടക്കുന്ന മൂന്നാമത്തെ കായിക താരവുമാണ് റൊണാള്‍ഡോ. കൊവിഡ് 19 പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ക്ലബ് യുവന്‍റസുമായി ഏകദേശം നാല് ലക്ഷം യൂറോയുടെ വേതനം കുറക്കാന്‍ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 109 മില്യൺ ഡോളറാണ് അദ്ദേഹത്തിന്‍റെ സമ്പാദ്യം. സ്പോണ്‍സര്‍ഷിപ്പ് ഡീലുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം 100 മില്യണ്‍ ഡോളറിനടുത്താണ്. 18 വർഷത്തെ കരിയറിലെ മൊത്തം വരുമാനത്തിൽ ഒരു ബില്യൺ ഡോളർ കടക്കാൻ ഇത് സഹായിക്കും.2002ലാണ് റൊണാള്‍ഡോയുടെ കരിയര്‍ അരങ്ങേറ്റം. കൊറോണ വൈറസ് മൂലം ഇറ്റലിയിലും ലോകമെമ്പാടും ഫുട്ബോൾ മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ജന്മ നാടായ മഡെയ്‌റയിലാണ് താരം ഇപ്പോഴുള്ളത്.

ABOUT THE AUTHOR

...view details