ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രന്‍റ്‌ഫോര്‍ഡിനെതിരായ മത്സരശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 'ഞാനും എന്‍റെ പ്രകടനങ്ങളും അവസാനിച്ചിട്ടില്ല..' എന്നാണ് താരം ക്യാമറയില്‍ നോക്കി പറഞ്ഞത്. ക്രിസ്റ്റ്യാനോ യുണൈറ്റഡില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂങ്ങള്‍ക്കിടെയാണ് ഈ പ്രസ്താവനയെന്നതും ശ്രദ്ധേയം. ഇതോടെ താരം യുണൈറ്റഡില്‍ തുടരുമോയെന്നതില്‍ വീണ്ടും ആകാംക്ഷയേറുകയാണ്.
പ്രീമിയര്‍ ലീഗ് സീസണില്‍ ഇതേവരെ 29 മത്സരങ്ങള്‍ക്കിറങ്ങിയ ക്രിസ്റ്റ്യാനോ 18 ഗോളുകള്‍ നേടിയിട്ടുണ്ട്. അതേസമയം ബ്രന്‍റ്‌ഫോര്‍ഡിനെതിരെ യുണൈറ്റഡ് ജയം പിടിച്ചിരുന്നു. ഓൾഡ് ട്രാഫോർഡിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്‍റെ ജയം. ഇതോടെ യൂറോപ്പ ലീഗ് സാധ്യത നിലനിര്‍ത്താനും സംഘത്തിനായി.