റിയാദ്: ഒരു പെനാല്‍റ്റി ലഭിക്കുന്നതിനായി എതിരാളികളുടെ ബോക്‌സില്‍ ഒസ്‌കാര്‍ അവാര്‍ഡ് ലഭിക്കുന്നതിന് അപ്പുറത്തേക്ക് അഭിനയം കാഴ്‌ചവയ്‌ക്കുന്ന പല താരങ്ങളേയും ഫുട്‌ബോള്‍ മൈതാനത്ത് ആരാധകര്‍ ഏറെ കണ്ടിട്ടുണ്ട്. എന്നാല്‍ വെറുതെ ലഭിച്ച പെനാല്‍റ്റി വേണ്ടെന്ന് വച്ച് ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ് സൗദി ക്ലബ് അല്‍ നസ്ര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. (Cristiano Ronaldo asked referee to reverse his penalty decision in Al Nassr vs Persepolis AFC Champions League match).
എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ (AFC Champions League) അല്‍ നസറും ഇറാനിയന്‍ ക്ലബ്ബ് പെര്‍സെപോളിസും തമ്മിലുള്ള മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) ഞെട്ടിച്ചത്. കളിയുടെ തുടക്കം തന്നെ നടന്ന സംഭവം ഇങ്ങനെ...
പെര്‍സെപോളിസിന്‍റെ ബോക്‌സിലേക്ക് അല്‍ നസ്‌ര്‍ പന്തെത്തിച്ചു. ബോക്‌സിന്‍റെ വലത് വശത്ത് നിന്നും സാദിയോ മാനെ താഴ്‌ത്തി നല്‍കിയ പാസ് ആദ്യ ടെച്ചില്‍ വലയിലാക്കാന്‍ റൊണാള്‍ഡോയ്‌ക്ക് കഴിഞ്ഞില്ല. പെര്‍സെപോളിസ് താരങ്ങള്‍ പ്രതിരോധിച്ച പന്ത് താരത്തിന്‍റെ കാലില്‍ നിന്നും നഷ്‌ടപ്പെടുകയും ചെയ്‌തു.
ഇതു വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ പെര്‍സെപോളിസ് പ്രതിരോധ താരത്തിന്‍റെ കാലില്‍ തട്ടിയ റൊണാള്‍ഡോ പെനാല്‍റ്റി ബോക്സില്‍ വീണു. ഇതോടെ പെര്‍സെപോളിസ് താരം ക്രിസ്റ്റ്യാനോയെ വീഴ്‌ത്തിയെന്ന് കരുതിയ റഫറി ഫൗള്‍ വിളിച്ച് പെനാല്‍റ്റി സ്‌പോര്‍ട്ടിലേക്ക് വിരല്‍ ചൂണ്ടി. എന്നാല്‍ റഫറിയുടെ തീരുമാനത്തിനെതിരെ വാദിച്ച ഇറാന്‍ ക്ലബ് താരങ്ങള്‍ക്കൊപ്പം ചേര്‍ന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.