കേരളം

kerala

ETV Bharat / sports

റെയ്‌ന നാട്ടിലെത്തി: കവര്‍ച്ചാ സംഘത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അടുത്ത ബന്ധു - suresh raina news

പഞ്ചാബിലെ പത്താന്‍കോട്ടിലുണ്ടായ കവര്‍ച്ചാ സംഘത്തിന്‍റെ ആക്രമണത്തിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധു അശോക് കുമാര്‍ കൊല്ലപെട്ടത്.

സുരേഷ് റെയ്‌ന വാര്‍ത്ത  ഐപിഎല്‍ വാര്‍ത്ത  കവര്‍ച്ച വാര്‍ത്ത  robbery news  suresh raina news  ipl news
പൊലീസ്

By

Published : Aug 29, 2020, 7:22 PM IST

ചണ്ഡീഗഡ്:കവര്‍ച്ചാ സംഘത്തിന്‍റെ ആക്രമണത്തില്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധു കൊല്ലപ്പെട്ടു. ഗവണ്‍മെന്‍റ് കോണ്‍ട്രാക്‌ടര്‍ അശോക്‌ കുമാറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. തലക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പത്താന്‍കോട്ട് ജില്ലയിലെ തരിയാല്‍ ഗ്രാമത്തില്‍ ഓഗസ്റ്റ് 19ന് രാത്രിയോടെയാണ് സംഭവം. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘം വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ബാറ്റ്സ്‌മാനാണ് വെടിക്കെട്ട് ബാറ്റ്സ്‌മാനാണ് റെയ്‌ന. റെയ്‌ന വ്യക്തിപരമായ കാരണങ്ങളാല്‍ യുഎഇയില്‍ നിന്നും മടങ്ങിയിരുന്നു. ഈ സീസണില്‍ റെയ്‌ന സിഎസ്‌കെക്ക് വേണ്ടി കളിക്കില്ലെന്ന് ഇതിനകം ക്ലബ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details