ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിന് മുൻപ് കൊവിഡ് വാക്‌സിൻ അനിവാര്യമെന്ന് ഒളിമ്പിക്ക് മെഡൽ ജേതാവും ഗുസ്‌തി താരവുമായ സുശീൽ കുമാർ.
ഒളിമ്പിക്‌സിന് മുമ്പ് കൊവിഡ് വാക്‌സിൻ അനിവാര്യം: സുശീൽ കുമാർ
പരീശീലന സമയത്ത് വൈറസ് ബാധിക്കനുള്ള സാധ്യത കൂടുതലാണെന്ന് താരം പറഞ്ഞു
ഒളിമ്പിക്‌സിന് മുമ്പ് കൊവിഡ് വാക്‌സിൻ അനിവാര്യം: സുശീൽ കുമാർ
"ഞങ്ങൾ ഒളിമ്പിക്‌സിന് തയ്യാറെടുക്കുകയാണ്. ടീം അംഗങ്ങളിൽ കുറച്ച് പേർക്ക് കൊവിഡ് പിടിപെട്ടു. ഇത് പരിശീലനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. പരിശീലന സമയത്ത് വൈറസ് ബാധിക്കാൻ സാധ്യത കൂടുതലാണ്" സുശീൽ കുമാർ പറഞ്ഞു. കായിക താരങ്ങളോട് ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കാൻ അപേഷിച്ച താരം, നിങ്ങൾ ഒളിമ്പിക്‌സിനാണ് ഒരുങ്ങുന്നതെന്നും സംസ്ഥാന തല മത്സരത്തിനല്ലെന്നും ഓർമ്മപ്പെടുത്തി.