കേരളം

kerala

കോമണ്‍വെല്‍ത്ത് ടീമില്‍ തേജസ്വിന്‍ ശങ്കറിനെ ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി

ഹൈജംപില്‍ ദേശീയ റെക്കോഡിനുടമയാണ് തേജസ്വിന്‍ ശങ്കര്‍.

By

Published : Jun 23, 2022, 1:17 PM IST

Published : Jun 23, 2022, 1:17 PM IST

commenwealth games  thejaswin shankar  highjump national record holder  thejaswin shankar highjump  തേജസ്വിന്‍ ശങ്കര്‍  ഹൈജംപ് ദേശീയ റെക്കോഡ്
കോമണ്‍വെല്‍ത്ത് ടീമിലേക്ക് തേജസ്വിന്‍ ശങ്കറിനെ ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിലേക്ക് ഹൈജംപ് ദേശീയ റെക്കോഡിനുടമയായ തേജസ്വിന്‍ ശങ്കറിനെ പരിഗണിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തില്ലന്ന് പറഞ്ഞ് താരത്തെ ഒഴിവാക്കുന്നത് ശരിയല്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ പ്രതീക്ഷയുള്ള താരമാണ് തോജസ്വിയെന്നും കോടതി അഭിപ്രായപ്പെട്ടു.

നിലവില്‍ അമേരിക്കയില്‍ പരിശീലനം നടത്തുകയാണ് തേജസ്വി. താരം നേരത്തെ തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടിയിരുന്നു. എന്നാല്‍ ഈ മാസം ചെന്നൈയില്‍ നടന്ന ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാതിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് തേജസ്വിനെ ടീമില്‍ നിന്നും തഴഞ്ഞത്. ഇതിനെ ചോദ്യം ചെയ്‌താണ് താരം ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

തേജസ്വിന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കായിക മന്ത്രാലയം, ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍, ഫെഡറേഷന്‍ സെലക്ഷന്‍ കമ്മിറ്റി, എന്നിവര്‍ക്ക് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. അമേരിക്കയില്‍ നടന്ന കോളീജിയേറ്റ് അത്‌ലറ്റിക് അസോസിയേഷന്‍ മത്സരങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഹൈജംപ് താരത്തെ കോമണ്‍വെല്‍ത്ത് ടീമിലേക്ക് പരിഗണിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.

ABOUT THE AUTHOR

...view details