കോഴിക്കോട്: പുള്ളാവൂരിലെ ഫുട്‌ബോള്‍ ഫാന്‍സ് ചെറുപുഴയില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തില്‍ പരാതി നല്‍കിയ അഭിഭാഷകനെതിരെ ആരധകര്‍. കടുത്ത വിമർശനവും പരിഹാസവുമായി പരാതിക്കാരന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ കമന്‍റുകള്‍ നിറയുകയാണ്. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയാണ് കട്ടൗട്ടുകള്‍ മാറ്റണമെന്ന പരാതി നല്‍കിയത്.
നെയ്‌മറെയും മെസിയേയും കരയ്ക്കുകയറ്റിയ അഭിഭാഷകന് ഫേസ്‌ബുക്കില്‍ വിമര്‍ശനുമായി ആരാധകര്‍ - കട്ടൗട്ടുകള്‍ മാറ്റണമെന്ന പരാതി
ബ്രസീല്‍, അര്‍ജന്‍റീന ആരാധകര്‍ കോഴിക്കോട് ചെറുപുഴയില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ മാറ്റാന്‍ അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് ചാത്തമംഗലം പഞ്ചായത്തില്‍ പരാതി നല്‍കിയത്.
കട്ടൗട്ടുകള്‍ മാറ്റാന്‍ പരാതി നല്‍കിയ അഭിഭാഷകനെതിരെ ഫേസ്‌ബുക്കില്‍ വിമര്‍ശനുമായി ഫുട്‌ബോള്‍ ആരാധകര്‍
പുഴയിലെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാല്‍ നെയ്‌മറുടെ കട്ടൗട്ട് കരയിലും മെസിയുടേത് പുഴയ്‌ക്ക് നടുവിലെ തുരുത്തിലുമാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. കരയില്‍ വെച്ച കട്ടൗട്ടുകള്‍ എങ്ങനെയാണ് പുഴയുടെ ഒഴുക്ക് തടയുക എന്നും ഫുട്‌ബോള്‍ ആരാധകര്‍ ചോദിച്ചു.
അഭിഭാഷകന്‍റെ പരാതിക്ക് പിന്നാലെ കട്ടൗട്ടുകള്‍ പുഴയില്‍ നിന്നും മാറ്റാന്‍ പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.