ബാഴ്‌സിലോണ: ചാമ്പ്യന്‍സ് ലീഗില്‍ ഇഞ്ചുറി ടൈമിലേ ഗോളില്‍ ഇന്‍റര്‍മിലാനെതിരായ മത്സരം സമനില പിടിച്ച് ബാഴ്‌സിലോണ. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതമാണ് മത്സരത്തില്‍ നേടിയത്. മത്സരത്തിന്‍റെ അധിക സമയത്ത് റോബര്‍ട്ടോ ലെവന്‍ഡ്‌സ്‌കിയാണ് ബാഴ്‌സയ്‌ക്ക് സമനില ഗോള്‍ സമ്മാനിച്ചത്.
40-ാം മിനുറ്റില്‍ ഒസ്‌മാന്‍ ഡെംബലെയുടെ ഗോളില്‍ ബാഴ്‌സയാണ് മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ 50 മിനുട്ടില്‍ നിക്കോളോ ബരെല്ലെയിലൂടെ ഇന്‍റര്‍ സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് ലൗറ്റാരോ മാര്‍ട്ടിനസ് 63-ാം മിനുറ്റില്‍ ഇന്‍ററിന്‍റെ ലീഡുയര്‍ത്തുകയും ചെയ്‌തു.