ടോക്കിയോ: ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ നിന്ന് പുറത്ത്. വനിത ഡബിള്‍സിന്‍റെ രണ്ടാം റൗണ്ടില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ചൈനയുടെ ചെൻ ക്വിങ് ചെൻ-ജിയ യിഫാൻ സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങിയത്. 42 മിനിട്ട് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഡീസ് ചെയ്യാത്ത അശ്വിനി-സിക്കി സഖ്യത്തിന്‍റെ തോല്‍വി.
ആദ്യ സെറ്റില്‍ ചൈനീസ് താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാവാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു. ഒരു ഘട്ടത്തില്‍ 15-17 എന്ന സ്‌കോറിന് ഇന്ത്യന്‍ താരങ്ങള്‍ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ തുടര്‍ച്ചയായ നാല് പോയിന്‍റ് സ്വന്തമാക്കിയാണ് ചെൻ-ജിയ സഖ്യം സെറ്റ് പിടിച്ചത്.