ടോക്കിയോ:ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷന്മാരുടെ ഡബിള്‍സ് പോരാട്ടത്തില്‍ ഇന്ത്യയുടെ ധ്രുവ് കപില-എം ആര്‍ അര്‍ജുന്‍ സഖ്യം ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സിംഗപ്പൂര്‍ ജോഡികളായ ടെറി ഹീ, ലോഹ് കീൻ ഹീൻ എന്നിവരെ തകര്‍ത്താണ് ഇന്ത്യന്‍ ജോഡിയുടെ മുന്നേറ്റം. ആദ്യ സെറ്റ് നഷ്‌ടപ്പെടുത്തിയ ഇന്ത്യന്‍ സംഘം രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കിയാണ് അവസാന എട്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍: 18-21, 21-15, 21-16
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ ഡബിള്‍സില്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ച് ധ്രുവ് കപില - എം ആര്‍ അര്‍ജുന്‍ സഖ്യം - BWF World Championship Quarter Final
പ്രീ ക്വാര്‍ട്ടറില്‍ സിംഗപ്പൂരിന്‍റ ടെറി ഹീ, ലോഹ് കീൻ ഹീൻ സഖ്യത്തിനെയാണ് ഇന്ത്യന്‍ സംഘം പരാജയപ്പെടുത്തിയത്
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ ഡബിള്‍സില്‍ ക്വാര്‍ട്ടറിലേക്ക് കുതിച്ച് ധ്രുവ് കപില - എം ആര്‍ അര്‍ജുന്‍ സഖ്യം
മൂന്നാം സീഡായ ഇന്തോനേഷ്യന്‍ ജോഡി മുഹമ്മദ് അഹ്‌സൻ-ഹെന്ദ്ര സെറ്റിയവാൻ എന്നിവരാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ സഖ്യം ഇതുവരെ നടത്തിയത്. രണ്ടാം റൗണ്ടില്‍ കഴിഞ്ഞ തവണത്തെ വെങ്കല മെഡല്‍ ജേതാക്കളെ തകര്‍ത്താണ് കപില അര്‍ജുന്‍ സഖ്യം പ്രീക്വര്‍ട്ടറിലേക്ക് പ്രവേശിച്ചിരുന്നത്.