ദോഹ: ദക്ഷിണ കൊറിയക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിനൊരുങ്ങുന്ന ബ്രസീൽ ടീമിന് തിരിച്ചടി. പരിക്കേറ്റ് വിശ്രമത്തിലുള്ള നെയ്‌മർ ജൂനിയറിന് പുറമെ ഗബ്രിയേൽ ജീസസും അലക്‌സ് ടെല്ലസുമാണ് പരിക്കേറ്റ് പുറത്തായത്. ഗ്രൂപ്പിലെ കാമറൂണിനെതിരായ അവസാന മത്സരത്തിൽ കാൽമുട്ടിനേറ്റ പരിക്കാണ് ഇരുവർക്കും വിനയായത്.
കാമറൂണിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട മത്സരത്തിന്‍റെ രണ്ടാം പകുതിയുടെ തുടക്കത്തിലാണ് അലക്‌സ് കളം വിട്ടത്. തൊട്ടുപിന്നാലെ ജീസസിനെയും കോച്ച് ടിറ്റെ പിൻവലിച്ചു. ഫുൾബാക്കിൽ കളിക്കുന്ന അലക്‌സ് സാൻഡ്രോയും ഡാനിലോയും പരിക്കിന്‍റെ പിടിയിലാണ്.