കേരളം

kerala

ETV Bharat / sports

ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയില്‍?; 50 മില്യണ്‍ യൂറോയ്‌ക്ക് ബയേണുമായി ധാരണയായതായി റിപ്പോര്‍ട്ട് - ബയേണ്‍ മ്യൂണിക്ക്

പോളിഷ് സ്‌ട്രൈക്കര്‍ ലെവന്‍ഡോവ്‌സ്‌കിയെ സ്‌പാനിഷ്‌ ക്ലബ് ബാഴ്‌സലോണ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്.

Barcelona and Bayern Munich agree deal for Robert Lewandowski  Robert Lewandowski  Bayern Munich  Barcelona  റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി  ലെവന്‍ഡോവ്‌സ്‌കിക്കായി ബയേണും ബാഴ്‌സയും ധാരണയായി  ബയേണ്‍ മ്യൂണിക്ക്  ബാഴ്‌സലോണ
ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയില്‍?; 50 മില്യണ്‍ യൂറോയ്‌ക്ക് ബയേണുമായി ധാരണയായതായി റിപ്പോര്‍ട്ട്

By

Published : Jul 16, 2022, 3:29 PM IST

ബാഴ്‌സലോണ: ബയേണ്‍ മ്യൂണിക്കിന്‍റെ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. 50 മില്യണ്‍ യൂറോയ്ക്കാണ് 33കാരനായ പോളിഷ് താരത്തെ ബാഴ്‌സലോണ സ്വന്തമാക്കിയത്. മൂന്ന് വര്‍ഷത്തേക്കുള്ള കരാര്‍ വൈകാതെ തന്നെ ഒപ്പുവെക്കും.

ലെവന്‍ഡോവ്‌സ്‌കിക്കായുള്ള ബാഴ്‌സയുടെ ഓഫര്‍ ബയേണ്‍ അംഗീകരിച്ചതായി പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകനായ ഫാബ്രിസോ റാമാനോ ട്വീറ്റ് ചെയ്‌തു. 2023വരെ ജര്‍മന്‍ ക്ലബ്ബുമായി പോളിഷ് താരത്തിന് കരാറുണ്ട്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ തന്നെ ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചിരുന്നു.

2014ൽ ബൊറൂസിയ ഡോർട്‌മുണ്ടില്‍ നിന്നുമാണ് ലെവൻഡോവ്‌സ്‌കി ബയേണിലെത്തുന്നത്. ബുണ്ടസ്‌ ലിഗയില്‍ 384 മത്സരങ്ങളിൽ 312 ഗോളുകളാണ് ലെവൻഡോവ്‌സ്‌കി അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 35 ഗോളുകൾ നേടിയ താരം തുടർച്ചയായ അഞ്ചാം സീസണിലും മൊത്തത്തിൽ ഏഴാം തവണയും ബുണ്ടസ്‌ ലിഗയിലെ മുൻനിര സ്‌കോററായി.

അതേസമയം സാവിയുടെ കീഴില്‍ പുതിയ സീസണിനുള്ള ഒരുക്കം നടത്തുന്ന ബാഴ്‌സ ബ്രസീലിയന്‍ വിങ്ങള്‍ റാഫീന്യയെയും റാഞ്ചിയിരുന്നു. ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് 58 മില്യണ്‍ യൂറോയ്‌ക്കാണ് റാഫീന്യയെ സ്‌പാനിഷ്‌ ക്ലബ് സ്വന്തമാക്കിയത്.

ABOUT THE AUTHOR

...view details