ബിര്‍മിങ്‌ഹാം:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ഏഴാം സ്വര്‍ണം. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്‌തിയില്‍ നിലവിലെ ചാമ്പ്യൻ ബജ്‌റംഗ് പുനിയയാണ് ഇന്ത്യയ്‌ക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ കാനഡയുടെ ലാച്‌ലാൻ മക്‌നീലിനെ 9-2ന് തോൽപിച്ചാണ് പുനിയയുടെ സുവര്‍ണമെഡല്‍ നേട്ടം.
സെമിഫൈനലില്‍ ഇംഗ്ലണ്ടിന്‍റെ ജോർജ്ജ് റാമിനെയാണ് പുനിയ പരാജയപ്പെടുത്തിയത്. 10-0 എന്ന് സ്‌കോറിനായിരുന്നു പുനിയയുടെ മുന്നേറ്റം. പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ ദീപക് പുനിയയും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.