മനില (ഫിലിപ്പീൻസ്): ഏഷ്യന്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡൽ ജേതാവ് സൈന നെഹ്‌വാളിന് വിജയത്തുടക്കം. പരിക്കില്‍ നിന്നും മോചിതയായി തിരച്ചെത്തിയ സൈന ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ സിം യുജിനെയാണ് കീഴടക്കിയത്. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ ജയം. സ്‌കോര്‍: 21-15, 17-21, 21-13.
പുരുഷ സിംഗിള്‍സിന്‍റെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ കീഴടങ്ങിയ ലക്ഷ്യ സെന്നും ബി സായ് പ്രണീതും പുറത്തായി. ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ സെന്നിനെ സീഡ് ചെയ്യപ്പെടാത്ത ചൈനയുടെ ലി ഷി ഫെങ്ങാണ് അട്ടിമറിച്ചത്. 56 മിനിട്ട് നീണ്ട് നിന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ആറാം സീഡായ സെന്‍ കീഴടങ്ങിയത്. സ്‌കോര്‍:21-12 10-21 19-21.