കേരളം

kerala

ETV Bharat / sports

തിരുവോണ സമ്മാനവുമായി കുഞ്ഞു ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍

കറുപ്പും വെളുപ്പും നിറങ്ങളുള്ള ചതുരംഗപലകയിലെ വിരലനക്കങ്ങളിലൂടെ ഇതിനകം നിഹാല്‍ ലോകത്തെ വമ്പന്‍ താരങ്ങളായ മാഗ്‌നസ് കാള്‍സണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ മുട്ടുകുത്തിച്ചു കഴിഞ്ഞു

By

Published : Aug 31, 2020, 10:08 PM IST

nihal news  grand master news  chess olympiad news  നിഹാല്‍ വാര്‍ത്ത  ഗ്രാന്‍ഡ് മാസ്റ്റര്‍ വാര്‍ത്ത  നിഹാല്‍ സരിന്‍ വാര്‍ത്ത
നിഹാല്‍

വിരലനക്കങ്ങളിലൂടെ മലയാളക്കരക്ക് ഓണസമ്മാനം നേടിയെടുത്തിരിക്കുകയാണ് കുഞ്ഞു ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിന്‍. പ്രഥമ ഓണ്‍ലൈന്‍ ചെസ്‌ ഒളിമ്പ്യാഡിലെ ഒന്നാംസ്ഥാനമാണ് സരിന്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം ഞായറാഴ്‌ച രാത്രിയോടെ സ്വന്തമാക്കിയത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം വിശ്വനാഥന്‍ ആനന്ദ്, കൊനേരു ഹംപി എന്നിവര്‍ക്കൊപ്പമാണ് നിഹാല്‍ ഇന്ത്യക്ക് വേണ്ടി കരുനീക്കങ്ങള്‍ നടത്തിയത്. വെള്ളയും കറുപ്പും നിറമുള്ള ചതുരംഗ പലകയില്‍ ഇന്ത്യന്‍ സംഘം പുതിയ ചരിത്രം തന്നെ രചിക്കുകയായിരുന്നു. ആദ്യമായാണ് ഇന്ത്യ ചെസ്‌ ഒളിമ്പ്യാടില്‍ സ്വര്‍ണം സ്വന്തമാക്കുന്നത്.

കൂടുതല്‍ വായനക്ക്: ഓണ്‍ലൈന്‍ ചെസ്‌ ഒളിമ്പ്യാഡില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം

ചതുരംഗ പലകയിലെ നീക്കങ്ങളിലൂടെ ഇതിനകം നിഹാല്‍ ലോകത്തെ വമ്പന്‍ താരങ്ങളായ മാഗ്‌നസ് കാള്‍സണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ മുട്ടുകുത്തിച്ചു കഴിഞ്ഞു. ഇന്ത്യയെ ലോക ജേതാക്കളായതിന്‍റെ അഭിനന്ദന പ്രവാഹങ്ങള്‍ നിഹാലിനെ തേടിയെത്തുമ്പോഴേക്കും അവന്‍ തന്‍റേതായ ലോകത്തേക്ക് മാറിയിരിക്കും. അതാണ് കുഞ്ഞു നിഹാലിന്‍റെ ശീലം. ആരവങ്ങളില്‍ നിന്നും ആള്‍ക്കൂട്ടങ്ങളില്‍ നിന്നും എന്നും ഒഴിഞ്ഞു നടക്കാനാണ് ഈ തൃശൂര്‍ക്കാരന്‍ വിദ്യാര്‍ഥിയുടെ ആഗ്രഹം.

നിഹാല്‍ സരിന്‍ മാതാവ് ഡോക്‌ടര്‍ ഷിജിന്‍ എ ഉമ്മറിനൊപ്പം (ഫയല്‍ ചിത്രം).

മാതാവ് ഷിജിന്‍ എ ഉമ്മര്‍, പിതാവ് സരിനും ഡോക്‌ടര്‍മാരാണ്. ഇരുവരുടെയും വഴിയെ സഞ്ചരിക്കണമെന്നാണ് സരിന്‍റെയും മോഹം. പഠനത്തിനിടെയാണ് നിഹാല്‍ ലോകം മുഴുവന്‍ സഞ്ചരിച്ച് ചെസില്‍ പുതിയ ചരിത്രം രചിക്കുന്നത്.

ABOUT THE AUTHOR

...view details