ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് (Asian Games 2023) സ്വര്‍ണ നേട്ടം തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ലെയും ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങും സ്വര്‍ണം നേടി. 8 മിനിട്ട് 19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌താണ് അവിനാഷ് സാബ്ലെ (Avinash Sable) ഒന്നാം സ്ഥാനത്ത് എത്തിയത് (Avinash Sable won the gold medal in men’s 3000m steeplechase at Asian Games 2023).
ഏഷ്യന്‍ ഗെയിംസ് റെക്കോഡാണിത്. 2018-ലെ ജക്കാർത്ത ഗെയിംസിൽ ഇറാന്‍റെ ഹുസൈൻ കെയ്‌ഹാനി സ്ഥാപിച്ച 8 മിനിട്ട് 22.79 സെക്കന്‍ഡിന്‍റെ ഏഷ്യൻ ഗെയിംസ് റെക്കോഡാണ് 29 കാരനായ സാബ്ലെ പഴങ്കഥയാക്കിയത്. 2022-ലെ കോമൺവെൽത്ത് ഗെയിംസില്‍ വെള്ളി മെഡൽ നേടാന്‍ അവിനാഷ് സാബ്ലെയ്‌ക്ക് കഴിഞ്ഞിരുന്നു. 8 മിനിട്ട് 11.20 സെക്കന്‍ഡിന്‍റെ ദേശീയ റെക്കോഡും താരത്തിന്‍റെ പേരിലാണുള്ളത്.
ഷോട്ട് പുട്ടില്‍ 20.36 മീറ്റര്‍ കണ്ടെത്തിയാണ് തജീന്ദര്‍പാല്‍ സിങ്ങിന്‍റെ സ്വര്‍ണ നേട്ടം (Tajinderpal Singh Toor won Gold medal In men's shot put at Asian Games 2023). തജീന്ദര്‍പാല്‍ സിങ്ങിന്‍റെ ആദ്യ രണ്ട് ശ്രമങ്ങളും ഫൗളായിരുന്നു. ഇതോടെ അവസാന ശ്രമത്തിലാണ് താരം സുവര്‍ണ ദൂരം കണ്ടെത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ തജീന്ദര്‍പാലിന്‍റെ തുടര്‍ച്ചായ രണ്ടാം സ്വര്‍ണമാണിത്. 2018-ലെ ജക്കാര്‍ത്ത ഗെയിംസിലും താരം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.