കേരളം

kerala

ETV Bharat / sports

ജോക്കോവിച്ചുണ്ടായാലും ഇല്ലെങ്കിലും ഓസ്‌ട്രേലിയൻ ഓപ്പൺ മികച്ചതായിരിക്കും : റാഫേൽ നദാൽ

ടൂര്‍ണമെന്‍റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് നദാല്‍ ഇക്കാര്യം പറഞ്ഞത്

Australian Open will be great with or without Novak Djokovic, says Rafael Nadal  Rafael Nadal on Novak Djokovic deportation issue  ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂര്‍ണമെന്‍റ്  റാഫേൽ നദാൽ  നൊവാക് ജോക്കോവിച്ച്
ജോക്കോവിച്ചുണ്ടായാലും ഇല്ലെങ്കിലും ഓസ്‌ട്രേലിയൻ ഓപ്പൺ മികച്ചതായിരിക്കും: റാഫേൽ നദാൽ

By

Published : Jan 15, 2022, 12:11 PM IST

മെല്‍ബണ്‍ : ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂര്‍ണമെന്‍റ് ഏതൊരു കളിക്കാരനേക്കാളും വളരെ പ്രധാനമാണെന്ന് റാഫേൽ നദാൽ. നൊവാക് ജോക്കോവിച്ചുണ്ടായാലും ഇല്ലെങ്കിലും ഓസ്‌ട്രേലിയൻ ഓപ്പൺ മികച്ചതായിരിക്കുമെന്ന് റാഫേൽ നദാൽ പറഞ്ഞു. ടൂര്‍ണമെന്‍റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് നദാല്‍ ഇക്കാര്യം പറഞ്ഞത്.

"ഞാൻ നിങ്ങളോട് ഒരു കാര്യം പറയുന്നു, ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് നൊവാക് ജോക്കോവിച്ച് എന്നത് വളരെ വ്യക്തമാണ്, ഒരു സംശയവുമില്ലാതെ. എന്നാൽ ചരിത്രത്തിൽ ഒരു ഇവന്‍റിനേക്കാള്‍ പ്രാധാന്യമുള്ള ഒരു കളിക്കാരനില്ല" നദാൽ പറഞ്ഞു.

വാക്‌സിനെടുക്കാത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരമായ ജോക്കോയുടെ വിസ രണ്ടാമതും റദ്ദാക്കിയ സാഹചര്യത്തിലാണ് നദാലിന്‍റെ പ്രതികരണം. ജോക്കോയുടെ വിസയുമായുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ടൂര്‍ണമെന്‍റിന്‍റെ നറുക്കെടുപ്പില്‍ ടെന്നിസ് ഓസ്‌ട്രേലിയ ജോക്കോയേയും ഉള്‍പ്പെടുത്തിയിരുന്നു.

also read: ISL : പരിശീലകൻ കിക്കോ റാമിറസിനെ ഒഡിഷ എഫ്‌സി പുറത്താക്കി

അതേസമയം ജോക്കോയുടെ വിസ രണ്ടാമതും രംഗത്തെത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ സെര്‍ബിയന്‍ പ്രസിഡന്‍റ് പ്രസിഡന്‍റ് അലക്‌സാണ്ടർ വുസിക് രംഗത്തെത്തി.

ഓസ്‌ട്രേലിയന്‍ സർക്കാർ ജോക്കോവിച്ചിനെ മാത്രമല്ല മുഴുവന്‍ രാഷ്ട്രത്തേയുമാണ് (സെര്‍ബിയ) ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത്. മെൽബണിൽ (ഓസ്‌ട്രേലിയന്‍ ഓപ്പണ്‍) ജോക്കോവിച്ചിന്‍റെ പത്താം ട്രോഫി തടയാനാണെങ്കില്‍ എന്തുകൊണ്ടാണ് താരത്തെ പെട്ടെന്ന് തിരിച്ചയക്കാത്തതെന്തെന്നും വുസിക് ചോദിച്ചു.

ABOUT THE AUTHOR

...view details