മെല്‍ബണ്‍: ലോക ഒന്നാം നമ്പർ വനിത ടെന്നീസ് താരം ആഷ്‌ലി ബാർട്ടി ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടറില്‍ അമേരിക്കന്‍ താരം ജെസീക്ക പെഗുലയെയാണ് ആഷ്‌ലി കീഴടക്കിയത്.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആഷ്‌ലി ബാർട്ടി സെമിയില്‍; മാഡിസണ്‍ കീസ് എതിരാളി - ashleigh barty - Madison Keys semi in Australian Open
ക്വാർട്ടറില്‍ അമേരിക്കന്‍ താരം ജെസീക്ക പെഗുലയെയാണ് ആഷ്‌ലി കീഴടക്കിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 21-ാം സീഡായ ജെസീക്ക അഷ്‌ലിയോട് തോല്‍വി വഴങ്ങിയത്. വെറും 63 മിനിട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ 6-2, 6-0 എന്ന സ്‌കോറിനാണ് ആഷ്‌ലിയുടെ വിജയം.
താരത്തിന്‍റെ നാലാമത്തെ ഗ്രാൻഡ്സ്ലാം സെമിഫൈനല്‍ പ്രവേശനമാണിത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ 17 ഗെയിമുകൾ മാത്രമാണ് ബാർട്ടി തോറ്റത്. വ്യാഴാഴ്‌ച നടക്കുന്ന സെമിയില്‍ അമേരിക്കയുടെ മാഡിസണ്‍ കീസാണ് താരത്തിന്‍റെ എതിരാളി. നാലാം സീഡായ ബാര്‍ബോറ ക്രെസിക്കോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മാഡിസണ്‍ കീസ് സെമിയിലെത്തിയത്. സ്‌കോര്‍: 6-3, 6-2.