വിവാഹത്തിന് ശേഷമുള്ള ആദ്യ വാലന്റൈന്‍സ് ഡേ ആഘോഷമാക്കി സെലിബ്രിറ്റി ദമ്പതികളായ ആതിയ ഷെട്ടിയും കെഎല്‍ രാഹുലും. ആഘോഷങ്ങള്‍ക്കിടെ മുംബൈ വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയത് മറ്റൊരു സിനിമ ക്രിക്കറ്റ് ദമ്പതികളെ. യാത്രക്കായി മുംബൈ വിമാനത്താവളത്തിലെത്തിയ വിരാട് കോഹ്ലിയേയും അനുഷ്ക ശര്‍മയേയും ഇരുവരും കണ്ടുമുട്ടിയത് ഒട്ടും പ്രതീക്ഷിക്കാതെയാണ്.
ആരാധകരുടെ മനം കവരുന്ന വസ്ത്രധാരണം:നേവി ബ്ലൂ ട്രാക്ക് പാന്റും ബേസ്ബോള്‍ തൊപ്പിയും അതിന് ചേര്‍ന്നുള്ള ടീ ഷര്‍ട്ടും ധരിച്ചാണ് അനുഷ്ക ശര്‍മ വിമാനത്താവളത്തിലെത്തിയത്. ഒരു ക്രോസ് ബോഡി ബാഗും താരം ധരിച്ചിരുന്നു. അതേ സമയം നീല ടീഷര്‍ട്ടും അതിനൊത്ത കോട്ടും തൊപ്പിയും ധരിച്ച് സൂപ്പര്‍ ലുക്കിലായിരുന്നു വിരാട് കോലി പ്രത്യക്ഷപ്പെട്ടതെങ്കില്‍ മോഡേണ്‍ ആന്‍ഡ് സ്റ്റണിങ് ലുക്കിലാണ് ന്യൂ കപ്പിള്‍സായ ആതിയയും കെ എല്‍ രാഹുലും എത്തിയത്.
ഡെനിം-ഓണ്‍-ഡെനിം ധരിച്ചെത്തിയ ആതിയയ്ക്ക് ഒപ്പം വെളുത്ത ടീഷര്‍ട്ടും ബീജ് പാന്റും അതിലേക്ക് ചേര്‍ന്ന കളര്‍ഫുള്‍ ജാക്കറ്റും ധരിച്ചാണ് രാഹുലുണ്ടായിരുന്നത്. രണ്ട് കപ്പിള്സിന്റെയും കൂടിക്കാഴ്ച യാത്രക്കാരെ അത്ഭുതപ്പെടുത്തി. യാത്രക്കായി വിമാനത്തിലേക്ക് പോകും മുമ്പ് താരങ്ങള്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ആരാധകര്‍ക്കായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. താരദമ്പതികള്‍ നാല് പേരും എങ്ങോട്ടാണ് പോകുന്നതെന്ന വിവരം ലഭ്യമല്ല.
വാലന്റൈന്‍സ് ഡേ സെലിബ്രേഷനായി വാലന്റൈന്‍സ് ഗെറ്റ്അവേയിലേക്കാണ് സെലിബ്രിറ്റി ദമ്പതികള്‍ പോകുന്നതെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. അതേസമയം ആതിയയും രാഹുലും ഉദയംപൂരിലേക്കുള്ള യാത്രയ്ക്ക് വേണ്ടിയാണ് വിമാനത്താവളത്തിലെത്തിയതെന്ന ഊഹാപോഹങ്ങളും നിരവധി പ്രചരിക്കുന്നുണ്ട്.