ഹാങ്ചോ: ഏഷ്യന്‍ ഗെയിംസിന്‍റെ (Asian Games 2023) 19-ാം പതിപ്പിന് വര്‍ണാഭമായ തുടക്കം. ഹാങ്ചോയിലെ ബിഗ് ലോട്ടസ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഉദ്‌ഘാടന ചടങ്ങില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങാണ് (Xi Jinping) ഗെയിംസിന് ഔദ്യോഗിക തുടക്കമായതായി പ്രഖ്യാപിച്ചത് (Xi Jinping Declares Asian Games 2023 Officially Open) . ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ ആക്‌ടിങ് പ്രസിഡന്‍റ് രൺധീർ സിങ് (Randhir Singh, acting president of the Olympic Council of Asia), അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാച്ച് (Thomas Bach, President of the International Olympic Committee) എന്നിവര്‍ സന്നിഹിതരായിരുന്നു.
90 മിനിറ്റ് നീണ്ടു നിന്ന കലാവിരുന്ന് അതിഥേയ നഗരമായ ഹാങ്ചോയിലെ ക്വന്‍റാങ് നദിയുടെ ഓളങ്ങളുടെ തീമിലാണ് അരങ്ങേറിയത്. ആധുനിക സാങ്കേതികവിദ്യയുടെ സമന്വയത്തിലൂടെ ചൈനയുടെ സാംസ്‌കാരിക പൈതൃകത്തെ വിളിച്ചോതുന്നതായിരുന്നു പരിപാടി. ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും ( Harmanpreet Singh) സ്റ്റാര്‍ ബോക്‌സര്‍ ലവ്‌ലിന ബൊർഗോഹെയ്‌നുമാണ് (Lovlina Borgohain) മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത് (Harmanpreet Singh and Lovlina Borgohain India's flag-bearers in Asian Games 2023) .
കൊവിഡിന്‍റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഗെയിംസ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. വോളിബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, ടേബിള്‍ ടെന്നീസ് ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലെ മത്സരങ്ങള്‍ ഔദ്യോഗിക ഉദ്‌ഘാടനത്തിന് നാല് ദിവസങ്ങള്‍ മുന്‍പ് തന്നെ തുടങ്ങിയിരുന്നു. 45 രാജ്യങ്ങളില്‍ നിന്നായി പന്ത്രണ്ടായിരത്തില്‍ അധികം അത്‌ലറ്റുകളാണ് ഇക്കുറി ഏഷ്യാഡില്‍ വിവിധ വിഭാഗങ്ങളിലായി മത്സരിക്കാനിറങ്ങുന്നത്. ഒക്‌ടോബര്‍ എട്ടിനാണ് സമാപനം.