കേരളം

kerala

ETV Bharat / sports

Asian Games 2023 Indian Mens Hockey Team: സിംഗപ്പൂരിനെ 16-1ന് തകര്‍ത്തു, എഷ്യന്‍ ഗെയിംസില്‍ ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം

India vs Singapore Hockey Result: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് തുടര്‍ച്ചയായ രണ്ടാം ജയം.

Mens Hockey  Asian Games 2023  India vs Singapore Hockey Result  Harmanpreet Singh  India vs Singapore Hockey Match Goal Scorers  ഏഷ്യന്‍ ഗെയിംസ്  ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി  ഇന്ത്യ സിംഗപ്പൂര്‍ ഹോക്കി ഫലം  ഏഷ്യന്‍ ഗെയിംസ് മത്സരഫലം  10 മീറ്റര്‍ എയര്‍ റൈഫിള്‍സ് മിക്‌സഡ് വിഭാഗം
Asian Games 2023 Mens Hockey

By ETV Bharat Kerala Team

Published : Sep 26, 2023, 9:51 AM IST

ഹാങ്‌ചോ:ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ (Asian Games Mens Hockey) സ്വപ്‌ന കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ ടീം. പൂള്‍ എയിലെ രണ്ടാം മത്സരത്തില്‍ സിംഗപ്പൂരിനെതിരെ ഒന്നിനെതിരെ 16 ഗോളിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത് (India vs Singapore Hockey Match Result). മത്സരത്തില്‍ ഇന്ത്യയ്‌ക്കായി ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് സിങ് (Harmanpreet Singh) നാല് ഗോളും മന്ദീപ് സിങ് (Mandeep Singh) ഹാട്രിക്കും നേടിയിരുന്നു.

പ്രാഥമിക റൗണ്ടില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെയാണ് ഇന്ത്യന്‍ സംഘം തകര്‍ത്തത്. എതിരില്ലാത്ത 14 ഗോളിനായിരുന്നു ഈ മത്സരത്തില്‍ ഇന്ത്യയുടെ ജയം.

അതേസമയം, ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ റാങ്കിങ്ങില്‍ ഏറെ പിന്നിലുള്ള സിംഗപ്പൂരിനെതിരെ തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിടാന്‍ ഇന്ത്യയ്‌ക്കായി. 12-ാം മിനിട്ടില്‍ മന്ദീപ് സിങ്ങാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 30, 51 മിനിട്ടുകളിലായിരുന്നു താരം ഗോള്‍ നേടി ഹാട്രിക് പൂര്‍ത്തിയാക്കിയത്.

24, 39, 40, 42 മിനിട്ടുകളിലായിരുന്നു നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്‍റെ ഗോളുകള്‍ പിറന്നത്. അഭിഷേക് (Abhishek), വരുണ്‍ കുമാര്‍ (Varun Kumar) എന്നിവര്‍ മത്സരത്തില്‍ ഇന്ത്യയ്‌ക്കായി ഇരട്ട ഗോളുകള്‍ നേടി. ഗുര്‍ജന്ത് സിങ് (Gurjant Singh), വിവേക് സാഗര്‍ പ്രസാദ് (Vivek Sagar Prasad), മന്‍പ്രീത് സിങ് (Manpreet Singh), സംഷേര്‍ സിങ് (Samsher Singh) എന്നിവരാണ് ഇന്ത്യയുടെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.

സിംഗപ്പൂരിനെതിരായ വമ്പന്‍ ജയത്തോടെ പൂള്‍ എയില്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് സ്ഥാനം ഉറപ്പിക്കാന്‍ മൂന്ന് തവണ ഏഷ്യന്‍ ചാമ്പ്യന്മാരായ ഇന്ത്യയ്‌ക്കായിട്ടുണ്ട്. പ്രാഥമിക റൗണ്ടിലെ അടുത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. വ്യാഴാഴ്‌ചയാണ് (സെപ്‌റ്റംബര്‍ 28) ഈ മത്സരം.

10 മീറ്റര്‍ എയര്‍ റൈഫിള്‍സ് മിക്‌സഡ് വിഭാഗത്തില്‍ ഇന്ത്യയ്‌ക്ക് തോല്‍വി:ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങിലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് മിക്‌സഡ് വിഭാഗം (10M Air Riffles Mixed) ഫൈനല്‍സില്‍ ഇന്ത്യന്‍ സഖ്യത്തിന് തോല്‍വി. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ റമിത-ദിവ്യാന്‍ഷ് ജോഡി കൊറിയന്‍ സംഘത്തോടാണ് പരാജയപ്പെട്ടത്.

ABOUT THE AUTHOR

...view details