കേരളം

kerala

ETV Bharat / sports

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഞ്ജു ബോബി ജോര്‍ജ്; ഒരു വൃക്കയെ ഉള്ളൂ

ഒരു വൃക്കയുമായി നിരവധി പരിമിതികള്‍ക്ക് നടുവിലൂടെയാണ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെടെ മത്സരിച്ചതെന്നും വേദനാ സംഹാരികള്‍ അടക്കം തനിക്ക് അലര്‍ജിയാണെന്നും ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്

By

Published : Dec 7, 2020, 8:00 PM IST

Anju Bobby George  2003 World Athletics Championship  IAAF World Athletics Finals  Anju Bobby George with a single kidney  അഞ്ജുവും വൃക്കയും വാര്‍ത്ത  വൃക്കയെ കുറിച്ച് അഞ്ജു വാര്‍ത്ത  anju and kidney news  anju about kidney news
അഞ്ജു

ന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ് മലയാളിയായ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ അടക്കം മെഡല്‍ സ്വന്തമാക്കിയ അഞ്ജു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ജന്മനാ തനിക്ക് ഒരു വൃക്കയേ ഉള്ളൂവെന്ന് അഞ്ജു ട്വീറ്റ് ചെയ്‌തു. ഏറെ വെല്ലുവിളികളും പരിമിതികളും മറികടന്നാണ് ലോകോത്തര നേട്ടങ്ങള്‍ സ്വന്തമാക്കിയതെന്ന് അവരുടെ ട്വീറ്റില്‍ പറയുന്നു.

വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്‍റെ ഉന്നതിയില്‍ എത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനാ സംഹാരികള്‍ അടക്കം അലര്‍ജിയാണ്. ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു. എന്നിട്ടും നേട്ടമുണ്ടാക്കി. അഞ്ജു ട്വീറ്റില്‍ കുറിച്ചു. ഒരു വൃക്ക മാത്രമാണ് ഉള്ളതെന്ന് സ്‌കാനിങ്ങിലൂടെയാണ് വ്യക്തമായത്. ലോകത്ത് ഇത്തരം അത്‌ലറ്റുകള്‍ അപൂര്‍വമാണ്. നേട്ടങ്ങള്‍ക്ക് പിന്നില്‍ ഭര്‍ത്താവും പരിശീലകനുമായ റോബര്‍ട്ട് ജോര്‍ജിന് വലിയ പങ്കാണുള്ളതെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു. 2005ല്‍ മൊണോക്കോയില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലും സ്വന്തമാക്കി. 2004ലെ ഏതെന്‍സ് ഒളിമ്പിക്‌സില്‍ ആറാം സ്ഥാനത്താണ് അഞ്ജു ഫിനിഷ്‌ ചെയ്‌തത്.

സായി, അത്‌ലറ്റിക്ക് ഫെഡറേഷന്‍, കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു എന്നിവരെ അഞ്ജു ട്വീറ്റില്‍ ടാഗ് ചെയ്‌തിട്ടുണ്ട്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് വേണ്ടി മെഡല്‍ നേടിയ താരമെന്ന നിലയില്‍ അഞ്ജുവിനെ ഓര്‍ത്ത് അഭിമാനമുണ്ട്. കഠിനാധ്വാനത്തിന്‍റെ ഫലമാണ് അഞ്ജുവിന്‍റെ നേട്ടങ്ങളെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു ട്വീറ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details