കേരളം

kerala

ETV Bharat / sports

ISL : കന്നി കിരീടം തേടുന്ന ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി ; അഡ്രിയാന്‍ ലൂണ കളിച്ചേക്കില്ല - ഇവാന്‍ വുകോമാനോവിച്ച്

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് താരം മെഡിക്കല്‍ സംഘത്തോടൊപ്പമാണുള്ളതെന്ന് കോച്ച് ഇവാന്‍ വുകോമാനോവിച്ച്

adrian luna set to miss isl final  adrian luna  Ivan Vukomanovic  ഐഎസ്‌എല്‍ ഫൈനല്‍  അഡ്രിയാന്‍ ലൂണ  ഇവാന്‍ വുകോമാനോവിച്ച്  കേരള ബ്ലാസ്‌റ്റേഴ്‌സ് vs ഹൈദരാബാദ് എഫ്‌സി
ഐഎസ്‌എല്‍: കന്നി കിരീടം തേടുന്ന ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടി; അഡ്രിയാന്‍ ലൂണ കളിച്ചേക്കില്ല

By

Published : Mar 19, 2022, 7:50 PM IST

പനാജി : ഐഎസ്‌എല്ലില്‍ കന്നി കിരീടം ലക്ഷ്യം വെയ്‌ക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടി. ഞായറാഴ്‌ച ഹൈദരാബാദ് എഫ്‌സിക്കെതിരെ നടക്കുന്ന ഫൈനലില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ കളിച്ചേക്കില്ല. ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് താരം മെഡിക്കല്‍ സംഘത്തോടൊപ്പമാണുള്ളതെന്ന് കോച്ച് ഇവാന്‍ വുകോമാനോവിച്ച് പറഞ്ഞു.

ഫൈനലില്‍ ആരായിരിക്കും ക്യാപ്റ്റനെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഫൈനലിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളത്തില്‍ വുകോമാനോവിച്ച് വ്യക്തമാക്കി. എന്നാല്‍ സ്റ്റേഡിയത്തിലെ ആരാധകരുടെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നല്‍കുമെന്നും അവര്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ഇതിനോടകം തന്നെ പരസ്പര ധാരണയായി കഴിഞ്ഞു. എതിരാളികളെ ബഹുമാനിച്ച് തന്നെയാവും ഫൈനലിനിറങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും വുകോമാനോവിച്ച് വ്യക്തമാക്കി.

also read: ഇന്ത്യന്‍ വംശജ വിനി രാമനും ഗ്ലെന്‍ മാക്‌സ്‌വെലും വിവാഹിതരായി

ഇത് മൂന്നാം തവണയാണ് ബ്ലാസ്‌റ്റേഴ്‌സ് കലാശപ്പോരിനിറങ്ങുന്നത്. എന്നാല്‍ ആദ്യമായാണ് ഹൈദരാബാദ് ഫൈനലിനിറങ്ങുന്നത്. ഇരുപാദങ്ങളിലായി നടന്ന സെമിയില്‍ ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്‌സിയെ 2-1ന് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് യോഗ്യത നേടിയത്.

കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരയ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് എത്തുന്നത്.

ABOUT THE AUTHOR

...view details