ദോഹ : 2022 ഫിഫ ലോകകപ്പിന് ഉപയോഗിക്കാനുള്ള ഫുട്ബോൾ പുറത്തിറക്കി അഡിഡാസ്. ‘അൽ റിഹ്‍ല’ എന്ന് പേരിട്ടിരിക്കുന്ന പന്ത് ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയതാണെന്നാണ് നിർമാതാക്കള്‍ അവകാശപ്പെടുന്നത്. ഫുട്ബോളിന്‍റെ വേഗത വർധിക്കുകയാണെന്നും അതനുസരിച്ച് പന്തിന്‍റെ കൃത്യതയും സ്ഥിരതയും പ്രധാനമാണെന്നും അഡിഡാസ് ഡിസൈന്‍ ഡയറക്‌ടർ ഫ്രാൻസിസ് ലോഫൽമാന്‍ പ്രതികരിച്ചു.
അൽ റിഹ്‍ല എന്ന അറബി വാക്കിന്‍റെ അർഥം 'യാത്ര' എന്നാണ്. ഖത്തറിന്‍റെ വാസ്‌തുവിദ്യ, പരമ്പരാഗത ബോട്ടുകൾ, ദേശീയ പതാക എന്നിവയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് പന്ത് ഡിസൈൻ ചെയ്‌തിരിക്കുന്നത്.