ബെംഗളൂരു: ഇന്ത്യന്‍ വനിത ഹോക്കി ടീം അംഗങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും കൊവിഡ് മുക്തരായതായി ക്യാപ്റ്റൻ റാണി രാംപാല്‍ അറയിച്ചു. സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും സ്നേഹവും മാനസിക പിന്തുണയും നല്‍കിയ എല്ലാവർക്കും നന്ദി പറയുന്നതായ് താരം ട്വീറ്റ് ചെയ്തു. മികച്ച പരിചരണം നല്‍കിയതിന് ഹോക്കി ഇന്ത്യയ്ക്കും സായ്ക്കും പ്രത്യേക നന്ദി പറയുന്നതായും റാണി പ്രതികരിച്ചു.
വനിത ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലും മറ്റ് അംഗങ്ങളും കൊവിഡ് മുക്തരായി
എപ്രില്‍ 26ാം തിയതിയാണ് റാണി രാംപാലിനും ടീമിലെ മറ്റ് ആറ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്.
വനിത ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലും മറ്റ് അംഗങ്ങളും കൊവിഡ് മുക്തരായി
എപ്രില്‍ 26ാം തിയതിയാണ് റാണി രാംപാലിനും ടീമിലെ മറ്റ് ആറ് അംഗങ്ങള്‍ക്കും രണ്ട് സപ്പോര്‍ട്ടിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചത്. റാണിയെക്കൂടാതെ സവിത പുനിയ, ഷർമിള ദേവി, രജനി, നവജോത് കൗർ, നവനീത് കൗർ, സുശീല എന്നീ താരങ്ങള്‍ക്കാണ് കൊവിഡ് ബാധയുണ്ടായത്. ടോക്കിയോ ഒളിമ്പിക്സിന്‍റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ക്ക് വേണ്ടി ബെംഗളൂരുവിലെ സായ് പരിശീലന കേന്ദ്രത്തിലെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.