ബെംഗളൂരു: ഇന്ത്യന്‍ വനിത ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലിനും ടീമിലെ മറ്റ് ആറ് അംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. താരങ്ങള്‍ സ്വദേശത്ത് നിന്നും ബെംഗളൂരുവിലെ സായ് പരിശീലന കേന്ദ്രത്തിലെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
വനിത ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലിനും 6 അംഗങ്ങള്‍ക്കും കൊവിഡ് - റാണി രാംപാല്‍
താരങ്ങളുടെ സ്വദേശത്ത് നിന്നും ബെംഗളൂരുവിലെ സായ് പരിശീലന കേന്ദ്രത്തിലെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാലിനും മറ്റ് ആറ് അംഗങ്ങള്‍ക്കും കൊവിഡ്
READ MORE: സംസ്ഥാനത്ത് 21890 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
സവിത പുനിയ, ഷർമിള ദേവി, രജനി, നവജോത് കൗർ, നവനീത് കൗർ, സുശീല എന്നീ താരങ്ങള്‍ക്കാണ് കൊവിഡ് ബാധയുണ്ടായത്. ഇവരെ കൂടാതെ സപ്പോര്‍ട്ടിങ് സ്റ്റാഫിലെ രണ്ട് പേര്‍ക്കും വെെറസ് ബാധയുണ്ടായിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സിന്‍റെ ഭാഗമായുള്ള ഒരുക്കങ്ങള്‍ക്ക് വേണ്ടിയുള്ള ക്യാമ്പിന്‍റെ ഭാഗമായാണ് താരങ്ങള്‍ ബെംഗളൂരുവിലെത്തിയത്.