ധാക്ക:ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ആദ്യ ജയം. ടൂര്‍ണമെന്‍റിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ ഗോള്‍ മഴയില്‍ മുക്കിയത്. ഏകപക്ഷീയമായ ഒമ്പത് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ഇന്ത്യ ജയിച്ചത്.
സ്‌ട്രൈക്കര്‍ ദിൽപ്രീത് സിങ്ങിന്‍റെ ഹാട്രിക് മികവാണ് ഇന്ത്യന്‍ ജയത്തിന് തിളക്കമേകിയത്. 12, 22, 45 മിനിട്ടുകളിലാണ് താരം ലക്ഷ്യം കണ്ടത്. ജര്‍മന്‍പ്രീത് സിങ് (33, 43 മിനിട്ടുകള്‍), ലളിത് ഉപാധ്യായ (28ാം മിനിട്ട്), ആകാശ്‌ദീപ് സിങ് (54ാം മിനിട്ട് ), മന്‍ദീപ് (55ാം മിനിട്ട്), ഹർമൻപ്രീത് (57ാം മിനിട്ട്) എന്നിവരും ഇന്ത്യയ്‌ക്കായി ലക്ഷ്യ കണ്ടു.