മാഡ്രിഡ്:കൊവിഡ് 19 ഭീതിയെ അതിജീവിച്ച് തിരിച്ചെത്തിയ സ്പാനിഷ് ലാലിഗയിലെ ആദ്യ മത്സരത്തില്‍ അതിശക്തമായ പ്രകടനമാണ് റയല്‍ മാഡ്രിഡ് കാഴ്ചവെച്ചതെന്ന് പരിശീലകന്‍ സിനദിന്‍ സിദാന്‍. ഐബറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു സിദാന്‍. റയലിന്റെ പരിശീലകന്‍ എന്ന നിലയില്‍ സിദാന് 200-മത്തെ മത്സരം കൂടിയായിരുന്നു ഇത്. ഈ നേട്ടം സ്വന്തമാക്കുന്ന റയലിന്റെ മൂന്നാമത്തെ പരിശീലകന്‍ കൂടിയാണ് അദ്ദേഹം. റയലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിലാണ് റെയലിന്റെ മൂന്ന് ഗോളുകളും പിറന്നത്. ആദ്യ പകുതി നന്നായി കളിച്ചെങ്കിലും രണ്ടാം പകുതിയില്‍ കൂടുതല്‍ മെച്ചപ്പെടണമായിരുന്നുവെന്ന് സിദാന്‍ വിലയിരുത്തി.
റയലില്‍ ചരിത്രം കുറിച്ച് സിദാന്‍; ടീമിനെ പ്രശംസിച്ച് പരിശീലകന്‍ - zidane news
പരിശീലകന്‍ എന്ന നിലയില്‍ റയലിന് വേണ്ടിയുള്ള സിനദിന്‍ സിദാന്റെ 200-ാമത്തെ മത്സരം കൂടിയായിരുന്നു ഐബറിനെതിരെ ഹോം ഗ്രൗണ്ടായ ആല്‍ഫ്രഡോ ഡിസ്റ്റഫാനോയില്‍ നടന്നത്. മത്സരത്തില്‍ റയല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചു
തീര്‍ത്തും പുതിയ അനുഭവമാണ് ഉണ്ടായത്. നന്നായി തയാറെടുത്തു. ധാരാളം ചെറിയ കാര്യങ്ങള്‍ മത്സരത്തിന്‍റെ ഗതിയെ ബാധിച്ചു. ആദ്യ പകുതിയിലെ നല്ല ഭാഗങ്ങള്‍ സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നത്. ലീഗില്‍ ഇനി പത്ത് മത്സരങ്ങള്‍ മാത്രമെ ക്ലബിന് ശേഷിക്കുന്നുള്ളൂ അതിനാല്‍ തന്നെ ഈ വിജയത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും സിദാന്‍ കൂട്ടിച്ചേര്‍ത്തു. റയലിന്റെ മുന്‍ താരം കൂടിയാണ് അദ്ദേഹം.
ജയത്തോടെ ലീഗിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുമായുള്ള അകലം രണ്ട് പോയിന്റായി കുറക്കാന്‍ റെയലിനായി. ബാഴ്‌സലോണക്ക് 61-ഉം റെയലിന് 59 പോയിന്റുമാണ് ലീഗില്‍ ഉള്ളത്. ടോണി ക്രൂസ്. സെര്‍ജിയോ റാമോസ്, മാര്‍സെല്ലോ എന്നിവരുടെ ഗോളുകളാണ് റെയലിന്‍ അനായാസ ജയം ഒരുക്കിയത്.