കേരളം

kerala

ETV Bharat / sports

ലോകകപ്പ് യോഗ്യത മത്സരം; വിജയക്കുതിപ്പ് തുടർന്ന് ബ്രസീൽ, അർജന്‍റീനക്കും ജയം - തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ട്

ലാറ്റിനമേരിക്കയില്‍ പോയിന്‍റ് പട്ടികയില്‍ എട്ട് കളിയില്‍ 24 പോയിന്‍റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തും 18 പോയിന്‍റുമായി അര്‍ജന്‍റീന രണ്ടാം സ്ഥാനത്തുമാണ്.

world cup qualifiers  Messi  Neymar  ബ്രസീൽ  അർജന്‍റീന  brazil  argentina  തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ട്  മെസിയുടെ ഹാട്രിക്ക്
ലോകകപ്പ് യോഗ്യത മത്സരം ; വിജയക്കുതിപ്പ് തുടർന്ന് ബ്രസീൽ, അർജന്‍റീനക്കും ജയം

By

Published : Sep 10, 2021, 4:10 PM IST

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ലോകകപ്പ് തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ട് മത്സരത്തിൽ ബ്രസീലിനും അർജന്‍റീനക്കും വിജയം. സൂപ്പർ താരം മെസിയുടെ ഹാട്രിക്ക് മികവിൽ അർജന്‍റീന ബെളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്രസീൽ തോൽപ്പിച്ചത്.

ബെളീവിയക്കെതിരെ 14, 64, 88 മിനിട്ടുകളിലാണ് മെസി ഗോൾ നേടിയത്. ബ്രസീലിനായി 15-ാം മിനിട്ടിൽ എവർട്ടണും, 40-ാം മിനിട്ടിൽ നെയ്‌മറുമാണ് ഗോളുകൾ നേടിയത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്‍റെ തുടര്‍ച്ചയായ എട്ടാം ജയമാണിത്.

ലാറ്റിനമേരിക്കയില്‍ പോയിന്‍റ് പട്ടികയില്‍ എട്ട് കളിയില്‍ 24 പോയിന്‍റുമായി ബ്രസീല്‍ ആധിപത്യം തുടരുകയാണ്. 19 ഗോളുകള്‍ എതിര്‍ പോസ്റ്റിലെത്തിച്ച ബ്രസീല്‍ രണ്ട് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. എട്ട് തന്നെ കളികളില്‍ 18 പോയിന്‍റുമായി അര്‍ജന്‍റീനയാണ് രണ്ടാമത്. ഉറുഗ്വെ മൂന്നും ഇക്വഡോര്‍ നാലും കൊളംബിയ അഞ്ചും സ്ഥാനങ്ങളിലാണ്.

ALSO READ:ബൊളീവിയക്കെതിരെ ഹാട്രിക്ക് നേട്ടം ; പെലെയെ പിൻതള്ളി മെസി

ABOUT THE AUTHOR

...view details