പാരീസ്: വനിത ലോകകപ്പിലെ ക്വാർട്ടർ ഫൈനല്‍ മത്സരങ്ങൾ നാളെ ആരംഭിക്കും. ആദ്യ മത്സരത്തില്‍ നോർവേ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. പുലർച്ചെ 12.30നാണ് മത്സരം ആരംഭിക്കുന്നത്.
വനിത ലോകകപ്പ് ക്വാർട്ടർ മത്സരങ്ങൾക്ക് നാളെ തുടക്കം
ആദ്യ മത്സരത്തില്‍ നോർവേ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. ഫ്രാൻസ്, അമേരിക്ക, ഇറ്റലി നെതർലൻഡ്സ്, ജർമ്മനി, സ്വീഡൻ എന്നീ ടീമുകളാണ് ക്വാർട്ടറില്‍ കടന്ന മറ്റ് ടീമുകൾ
നോർവേ, ഇംഗ്ലണ്ട്, ഫ്രാൻസ്, അമേരിക്ക, ഇറ്റലി നെതർലൻഡ്സ്, ജർമ്മനി, സ്വീഡൻ എന്നീ ടീമുകളാണ് ക്വാർട്ടറില്‍ കടന്നത്. രണ്ടാം ക്വാർട്ടറില്‍ ഫ്രാൻസ് അമേരിക്കയുമായും മൂന്നാമത്തേതില്‍ ഇറ്റലി നെതർലൻഡ്സുമായും ഏറ്റുമുട്ടും. അവസാന ക്വാർട്ടറില്‍ ജർമ്മനിയാണ് സ്വീഡന്‍റെ എതിരാളികൾ. ഗംഭീര പ്രകടനം കാഴ്ചവച്ചാണ് ഓരോ ടീമും ക്വാർട്ടറില്‍ പ്രവേശിച്ചത്. അമേരിക്കയാണ് നിലവിലെ ചാമ്പ്യന്മാർ. പ്രീക്വാർട്ടറില്‍ സ്പെയ്‌നെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് അമേരിക്ക ക്വാർട്ടറില്‍ കടന്നത്. കരുത്തരായ ബ്രസീലിനെ തോല്‍പ്പിച്ച് ക്വാർട്ടറിലെത്തിയ ഫ്രാൻസ് അമേരിക്കയെ അട്ടിമറിക്കുമോ എന്ന് കാണേണ്ടിയിരിക്കുന്നു. കഴിഞ്ഞ ലോകകപ്പിലെ റണ്ണർ അപ്പായ ജപ്പാന് ഇത്തവണ പ്രീക്വാർട്ടർ കടക്കാൻ കഴിഞ്ഞില്ല. പ്രീക്വാർട്ടറില്‍ ജപ്പാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് നെതർലൻഡ്സ് ക്വാർട്ടറില്‍ പ്രവേശിക്കുകയായിരുന്നു.