കേരളം

kerala

വില്ലിയൻ ബോർജസ് ആഴ്‌സണല്‍ വിട്ടു; വിമര്‍ശകര്‍ക്ക് മറുപടിയെന്ന് താരം

By

Published : Aug 31, 2021, 1:38 PM IST

'പണത്തിന് വേണ്ടി മാത്രാണ് ഞാന്‍ ആഴ്‌ണലിലെത്തിയതെന്ന് ചില മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു. എന്‍റെ പ്രവര്‍ത്തിയിലൂടെ ആവര്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്ന് കരുതുന്നു'.

Willian Borges  Corinthians  Arsenal  വില്ലിയൻ ബോർജസ്  ആഴ്‌സണല്‍  കൊരിന്ത്യന്‍സ്
വില്ലിയൻ ബോർജസ് ആഴ്‌സണല്‍ വിട്ടു; വിമര്‍ശകര്‍ക്ക് മറുപടിയെന്ന് താരം

ലണ്ടന്‍ : ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ വില്ലിയൻ ബോർജസ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണല്‍ വിട്ടു. രണ്ട് വര്‍ഷക്കാല കരാര്‍ ബാക്കിയിരിക്കെ പരസ്പ സമ്മതത്തോടെയാണ് താരം ക്ലബ് വിട്ടത്. വില്ലിയനും കുടുംബത്തിനും ആഴ്സണലിലെ എല്ലാവരും ശോഭനമായ ഭാവി ആശംസിക്കുന്നതായി ക്ലബ് പ്രസ്താവനയില്‍ പറഞ്ഞു.

2020 ഓഗസ്റ്റില്‍ ചെല്‍സിയില്‍ നിന്നും മൂന്ന് വര്‍ഷക്കരാറില്‍ ഗണ്ണേഴ്‌സിനൊപ്പം ചേര്‍ന്ന താരം ഒരു സീസണ്‍ മാത്രമാണ് ടീമിനൊപ്പം പൂര്‍ത്തിയാക്കിയത്. 2020-21 സീസണില്‍ 37 മത്സരങ്ങളിലാണ് താരം ആഴ്‌സണലിനായി കളത്തിലിറങ്ങിയത്.

2006ല്‍ വില്ലിയന്‍ തന്‍റെ കരിയര്‍ ആരംഭിച്ച ബ്രസീല്‍ ക്ലബായ കൊരിന്ത്യന്‍സില്‍ താരം ചേരുമെന്നാണ് ലഭിക്കുന്ന വിവരം. കാര്യങ്ങള്‍ ആസൂത്രണം ചെയ്‌തതുപോലെ നടക്കാത്തതിനാലാണ് ക്ലബ് വിടാന്‍ തീരുമാനിച്ചതെന്ന് താരം നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു.

also read: പാരാലിമ്പിക്‌സ്: ഷൂട്ടിങ്ങില്‍ സിങ്‌രാജ് അദാനയ്‌ക്ക് വെങ്കലത്തിളക്കം

'പണത്തിന് വേണ്ടി മാത്രാണ് ഞാന്‍ ആഴ്‌ണലിലെത്തിയതെന്ന് ചില മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു. എന്‍റെ പ്രവര്‍ത്തിയിലൂടെ ആവര്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്ന് കരുതുന്നു. കരിയറിലുട നീളം എന്‍റെ കഴിവിന്‍റെ പരമാവധി മികവ് പുലര്‍ത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്.

എപ്പോഴും വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. തോല്‍വി എനിക്ക് അംഗീകരിക്കാനാവുന്നതായിരുന്നില്ല. നിർഭാഗ്യവശാൽ ആഴ്‌സണില്‍ അതിന് എനിക്ക് കഴിഞ്ഞില്ല. അതില്‍ തനിക്ക് ദുഃഖമുണ്ട്'. വില്ലിയന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details