മാഡ്രിഡ്: കൊവിഡ് 19-നെ തുടർന്ന് പുനരാരംഭിക്കുന്ന സ്‌പാനിഷ് ലാലിഗ സംപ്രേക്ഷണത്തിന്‍റെ കൊഴുപ്പ് കൂട്ടാന്‍ വെർച്വല്‍ റിയാലിറ്റിയുടെ സഹായം തേടുന്നു. അടച്ചിട്ട സ്റ്റേഡിയത്തിലെ മത്സരം നിറഞ്ഞ ഗാലറിക്ക് മുന്നില്‍ നടക്കുന്നുവെന്ന രീതിയിലാണ് ആരാധകർക്ക് മുന്നിലെത്തുക. ഇതിനായി ഫിഫ ഗെയിമിന്‍റെ സഹായമാണ് ലീഗ് അധികൃതർ തേടുന്നത്. കൂടാതെ ലാലിഗ മത്സരങ്ങളുടെ ശബ്‌ദശകലങ്ങളും ഉപയോഗിക്കും. വെർച്വല്‍ റിയാലിറ്റി പ്രയോജനപ്പെടുത്തുന്നത് വഴി സംപ്രേക്ഷണം കൂടുതല്‍ മിഴിവുറ്റതാക്കാനാകുമെന്ന പ്രതീക്ഷയിലാണ ലാലിഗ അധികൃതർ. ജൂണ്‍ 11ന് മുതലാണ് ലീഗ് പുനരാരംഭിക്കുന്നത്. ആദ്യ മത്സരം റിയല്‍ ബെറ്റിസും സെല്‍വിയയും തമ്മിലാണ്.
ലാലിഗ സംപ്രേക്ഷണത്തിന് കൊഴുപ്പ് കൂട്ടാന്‍ വെർച്വല്‍ റിയാലിറ്റിയും - വെർച്വല്‍ റിയാലിറ്റി വാർത്ത
കൊവിഡ് 19 കാരണം മാർച്ച് മുതല്‍ നിർത്തിവെച്ച സ്‌പാനിഷ് ലാലിഗ ജൂണ്‍ 11-ന് പുനരാരംഭിക്കും
ലാലിഗ
നേരത്തെ കോറിയന്‍ ഫുട്‌ബോൾ ലീഗിലും ജർമന്‍ ബുണ്ടസ് ലീഗയിലും കാണികൾക്ക് പകരം ജേഴ്‌സിയും പാവകളും ഉപയോഗിച്ച് ഗാലറി നിറക്കാന്‍ ശ്രമം നടത്തിയിരുന്നു. ലോകത്താകമാനം കൊവിഡ് 19 ഭീതിയില്‍ കായിക മത്സരങ്ങൾ നിലവില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കന്നത്.