കേരളം

kerala

ETV Bharat / sports

വിനീതിനെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് മാച്ച് റഫറി

വിനീതിന് പിന്നാലെ മഞ്ഞപ്പടയെ വിമർശിച്ച് മുൻ താരമായ മുഹമ്മദ് റാഫി. മഞ്ഞപ്പട ഭാരവാഹികളെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും.

മഞ്ഞപ്പട സി.കെ വിനീത്

By

Published : Feb 20, 2019, 1:13 PM IST

കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം സി.കെ.വിനീത് ബോള്‍ ബോയിയെ അസഭ്യം പറഞ്ഞുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് മാച്ച്‌ റഫറി ദിനേഷ്. ഗ്രൗണ്ടില്‍ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വ്യാജ പ്രചരണം നടത്തിയ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടക്കെതിരെ പൊലീസ് നടപടിക്കൊരുങ്ങുകയാണ്.

കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈയിൻ എഫ്സി - കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനിടെ വിനീത് ഏഴ് വയസുകാരനായ ബോൾ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് മഞ്ഞപ്പട ആരോപിച്ചത്. ഇതിന്‍റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിനീത് മഞ്ഞപ്പടയക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ മേല്‍ മഞ്ഞപ്പട ഭാരവാഹികളായ രണ്ട് പേരുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. മഞ്ഞപ്പടയുടെ എറണാകുളം മേഖല പ്രസിഡന്‍റ്, സന്ദേശം പ്രചരിപ്പിച്ചയാൾ എന്നിവരില്‍ നിന്നാണ് ഇന്ന് പൊലീസ് മോഴി രേഖപ്പെടുത്തുക.

എന്നാല്‍ വിനീതിനെതിരെ വ്യക്തിപരമായ ആക്രമണത്തിന് ശ്രമിച്ചിട്ടില്ലെന്നും വിഐപി ഗാലറിയില്‍ കളികണ്ടവരാണ് വിനീത് ബോള്‍ബോയിയോട് മോശമായി പെരുമാറി എന്ന് പറഞ്ഞതെന്നും മഞ്ഞപ്പട ഭാരവാഹികള്‍ പറയുന്നു. വിനീതിന് പിന്തുണയുമായി മുൻ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫിയും രംഗത്തെത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സില്‍ കളിച്ചിരുന്ന കാലത്ത് തനിക്കും ഇത്തരത്തില്‍ മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും ഇനി അവർ തകർക്കുക അനസ് എടത്തൊടികയെയും സഹല്‍ അബ്ദുല്‍ സമദിനെയുമാകും എന്നും റാഫി ആരോപിച്ചു.

ABOUT THE AUTHOR

...view details