മുംബൈ:ഇഞ്ച്വറി ടൈമിലെ ഗോൾ മികവില്‍ മുംബൈ സിറ്റി എഫ്സിക്ക് ഐഎസ്എല്ലില്‍ തുടർച്ചയായ രണ്ടാം ജയം. ജംഷഡ്പൂരിനെതിരെ ഹോം ഗ്രൗണ്ടില്‍ നടന്ന നിർണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈയുടെ ജയം. ഇഞ്ച്വറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ബിദ്യാനന്ദ സിങ്ങാണ് മുംബൈക്ക് വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയില്‍ 60-ാം മിനിട്ടില്‍ മധ്യനിര താരം ഡീഗോ കാർലോസിന്റെ അസിസ്റ്റില്‍ മുന്നറ്റ താരം അമീന് ചെർമിതിയാണ് മുംബൈക്കായി ആദ്യ ഗോൾ നേടിയത്.
മധ്യനിര താരം നോയ് അക്കോസ്റ്റയിലൂടെയാണ് ഏഴാം മിനിട്ടില്‍ ജംഷഡ്പൂരാണ് ആദ്യ ഗോൾ നേടിയത്. പെനാല്‍ട്ടിയിലൂടെയായിരുന്നു ഗോൾ. ജംഷഡ്പൂരിന്റെ മധ്യനിര താരം ഫാറൂഖ് ചൗധരിയെ ആതിഥേയരുടെ ബോക്സിനുള്ളില്‍ വെച്ച് മുംബൈ സിറ്റി എഫ്സിയുടെ സൗരവ് ദാസ് ഫൗൾ ചെയ്തതിനെ തുടർന്നാണ് റഫറി പെനാല്‍ട്ടി അനുവദിച്ചത്.