കേരളം

kerala

By

Published : Jun 25, 2020, 4:40 PM IST

ETV Bharat / sports

ഹാട്രിക്കുമായി മാര്‍ഷ്യല്‍; യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

2013-ല്‍ അലക്‌സ് ഫെര്‍ഗുസണ്‍ പരിശീലക സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ആദ്യമായാണ് ഒരു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഇപിഎല്ലില്‍ ഹാട്രിക്ക് സ്വന്തമാക്കുന്നത്

മാര്‍ഷ്യല്‍ ഹാട്രിക്ക് വാര്‍ത്ത  യുണൈറ്റഡ് ഹാട്രിക്ക് വാര്‍ത്ത  martial hat-trick news  united hat-trick news
മാര്‍ഷ്യല്‍

മാഞ്ചസ്റ്റര്‍:കൊവിഡ് 19-നെ തുടര്‍ന്ന് പുനരാരംഭിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അന്തോണി മാര്‍ഷ്യലിന്റെ ഹാട്രിക്കിന്‍റെ പിന്‍ബലത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ ജയം. ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തിലാണ് മാന്‍-യു തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ഏഴാം മിനുട്ടിലും 44-ാം മിനുട്ടിലും രണ്ടാം പകുതിയില്‍ 74-ാം മിനുട്ടിലുമായിരുന്നു ഫ്രഞ്ച് താരം മാര്‍ഷ്യലിന്റെ ഗോളുകള്‍.

2013-ല്‍ അലക്‌സ് ഫെര്‍ഗൂസണ്‍ വിരമിച്ച ശേഷം ആദ്യമായാണ് ഒരു യുണൈറ്റഡ് താരം ഇപിഎല്ലില്‍ ഹാട്രിക്ക് നേടുന്നത്. യുണൈറ്റഡിന് വേണ്ടിയുള്ള മാര്‍ഷ്യലിന്റെ ആദ്യ ഹാട്രിക്ക് കൂടിയായിരുന്നു ഇത്. 14 ഗോളുകളാണ് സീസണില്‍ മാര്‍ഷ്യല്‍ ഇതേവരെ യുണൈറ്റഡിനായി സ്വന്തമാക്കിയത്. ഇതേവരെ 210 തവണ യുണൈറ്റഡിന് വേണ്ടി ബൂട്ടണിഞ്ഞ മാര്‍ഷ്യല്‍ 67 ഗോളുകള്‍ സ്വന്തമാക്കി. 2015 സെപ്റ്റംബറിലാണ് താരം യുണൈറ്റഡില്‍ എത്തുന്നത്. 31 മത്സരങ്ങളില്‍ നിന്നും 49 പോയിന്‍റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ യുണൈറ്റഡ്. 31 മത്സരങ്ങളില്‍ നിന്നും 44 പോയിന്‍റുള്ള ഷെഫീല്‍ഡ് യുണൈറ്റഡ് എട്ടാം സ്ഥാനത്തും. ജൂണ്‍ 27ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നോര്‍വിച്ച് സിറ്റിയെ നേരിടും. ജൂണ്‍ 27-ന് നടക്കുന്ന മത്സരത്തില്‍ ആഴ്‌സണലും ഷെഫീല്‍ഡ് യുണൈറ്റഡും തമ്മില്‍ ഏറ്റുമുട്ടും.

ABOUT THE AUTHOR

...view details