മാന്‍ഡ്രിഡ്: യൂറോ കപ്പിലെ വാര്‍ത്താ സമ്മേളനങ്ങളില്‍ സ്പോൺസർമാർ നൽകിയ പാനീയങ്ങൾ കളിക്കാര്‍ എടുത്തുമാറ്റുകയാണെങ്കില്‍ ടീമുകള്‍ക്ക് പിഴ ഈടാക്കാമെന്ന് യുവേഫ. കളിക്കാര്‍ക്കെതിരെ യുവേഫ നേരിട്ട് നടപടിയെടുക്കില്ലെന്നും സ്പോണ്‍സര്‍മാരില്ലാതെ ടൂര്‍ണമെന്‍റിന്‍റെ നടത്തിപ്പ് സാധ്യമല്ലെന്നും യുവേഫ വ്യക്തമാക്കി.
ടൂർണമെന്‍റ് ചട്ടങ്ങള്‍ അംഗീകരിക്കാന്‍ ഫെഡറേഷൻ വഴി കളിക്കാർ ബാധ്യസ്ഥരാണെന്ന് യുവേഫയുടെ ടൂർണമെന്‍റ് ഡയറക്ടർ മാർട്ടിൻ കല്ലെൻ പറഞ്ഞു. അതേസമയം യൂറോ കപ്പില്‍ ഹംഗറിക്കെതിരായ മത്സരത്തിന് മുന്നെയുള്ള വാർത്ത സമ്മേളനത്തിനിടെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റോണോള്‍ഡോ കൊക്ക കോള കുപ്പികൾ എടുത്തുമാറ്റി വെള്ളക്കുപ്പി ഉയര്‍ത്തിക്കാണിച്ചിരുന്നു.