കേരളം

kerala

ETV Bharat / sports

സൂപ്പര്‍ ലീഗില്‍ നിലപാട് കടുപ്പിച്ച് യുവേഫ; അന്വേഷണം പ്രഖ്യാപിച്ചു

യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനായ യുവേഫയാണ് അന്വേഷണം പ്രഖ്യാപിച്ചത്. യുവേഫയുടെ ആര്‍ട്ടിക്കിള്‍ 31(4) പ്രകാരമാണ് നടപടി

സൂപ്പര്‍ ലീഗില്‍ അന്വേഷണം അപ്പ്‌ഡേറ്റ്  യുവേഫയും സൂപ്പര്‍ ലീഗും വാര്‍ത്ത  super league and uefa news  super league and inquiry update
യുവേഫ

By

Published : May 12, 2021, 10:13 PM IST

സൂറിച്ച്: യൂറോപ്യന്‍ സൂപ്പര്‍ ലീഗ് വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യുവേഫ. ലീഗുമായി മുന്നോട്ട് പോകുന്ന റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്‍റസ് എന്നീ ക്ലബുകള്‍ക്കെതിരെയാണ് യുവേഫയുടെ അച്ചടക്ക നടപടി. യുവേഫയുടെ ആര്‍ട്ടിക്കിള്‍ 31(4) പ്രകാരമാണ് നടപടി. നേരത്തെ സീരി എയില്‍ നിന്നും യുവന്‍റസിനെ വിലക്കുമെന്ന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഗബ്രിയേല്‍ ഗ്രവിന വ്യക്തമാക്കിയിരുന്നു.

യുവന്‍റസ് ഉള്‍പ്പെടെ 12 ക്ലബുകളാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗെന്ന ആശയവുമായി രംഗത്ത് വന്നത്. ഫ്ലോറന്‍റിന പെരസിന്‍റെ നേതൃത്വത്തില്‍ റയല്‍ മാഡ്രിഡാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെയും ഇറ്റാലിയന്‍, സ്‌പാനിഷ് ലീഗുകളിലെയും പ്രമുഖ ക്ലബുകള്‍ ആരാധകരുടെയും യുവേഫയുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ഈ നീക്കത്തില്‍ നിന്നും പിന്‍മാറി. എന്നാല്‍ സീരി എയിലെ കരുത്തരായ യുവന്‍റസും സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും പുതിയ ആശയവുമായി മുന്നോട്ട് പോവുകയാണ്. സൂപ്പര്‍ ലീഗുമായി മുന്നോട്ട് പോകുമെന്ന ഫ്ലോറന്‍റിനോ പെരസിന്‍റെ നിലപാട് പ്രശ്‌നം സങ്കീര്‍ണമാക്കുന്നുണ്ട്.

കൂടുതല്‍ വായനക്ക്: യൂറോ കപ്പിന് വാന്‍ഡിക്കില്ല; ഡച്ച് പോരാളികള്‍ക്ക് തിരിച്ചടി

യുവേഫ ചാമ്പ്യന്‍സ് ലീഗിന് സമാന്തരമായി യൂറോപ്പിലെ പ്രമുഖ ക്ലബുകളെ സംഘടിപ്പിച്ച് സൂപ്പര്‍ ലീഗ് നടത്താനാണ് നീക്കം. ഇതിനെതിരെയാണ് അന്വേഷണം നടക്കുന്നത്. നേരത്തെ ലീഗിന്‍റെ ഭാഗമായിരുന്ന ഏഴ്‌ പ്രീമിയര്‍ ലീഗ് വമ്പന്‍മാരും ഇറ്റാലിയന്‍ സീരി എയിലെ രണ്ട് കരുത്തരും പിന്‍വാങ്ങിയിരുന്നു.

ABOUT THE AUTHOR

...view details