ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കാനൊരുങ്ങി യുവേഫ. സാമ്പത്തിക അച്ചടക്ക നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് മാഞ്ചസ്റ്റർ സിറ്റിയെ വിലക്കാനൊരുങ്ങുന്നത്.
മാഞ്ചസ്റ്റർ സിറ്റിയെ വിലക്കാനൊരുങ്ങി യുവേഫ - യുവേഫ
സാമ്പത്തിക അച്ചടക്കം ലംഘിച്ച സിറ്റി ക്ലബ്ബിനെതിരെ നടപടിയെടുക്കണമെന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ ഫൈനാഷ്യല്‍ റെഗുലേറ്റര്‍ കമ്മറ്റി ശുപാര്‍ശ ചെയ്തു.
സാമ്പത്തിക അച്ചടക്കം ലംഘിച്ച സിറ്റി ക്ലബ്ബിനെതിരെ നടപടിയെടുക്കണമെന്ന് യൂറോപ്യന്‍ ഫുട്‌ബോള്‍ ഫൈനാഷ്യല്‍ റെഗുലേറ്റര്‍ കമ്മറ്റിയാണ് ശുപാര്‍ശ ചെയ്തത്. ജര്‍മന്‍ മാഗസിനായ ദെര്‍ സ്‌പൈജെല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുവേഫയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ക്ലബ്ബിനെതിരെ അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ ക്ലബ്ബ് സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. ഇതിനെ തുടർന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും ക്ലബ്ബ് പ്രതികരിക്കാതിരുന്നതോടെ കടുത്ത അച്ചടക്ക നടപടിയാണ് സിറ്റിയെ കാത്തിരിക്കുന്നത്. അടുത്ത സീസണിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയെ വിലക്കാനാണ് യുവേഫ തയ്യാറെടുക്കുന്നത്.
സിറ്റിക്ക് കുറഞ്ഞപക്ഷം ഒരു സീസണില്‍ വിലക്ക് നല്‍കണമെന്നാണ് കമ്മറ്റിയുടെ ശുപാര്‍ശ. സംഭവത്തില്‍ സിറ്റി അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പലവട്ടം നോട്ടീസ് നല്‍കിയിട്ടും ക്ലബ്ബ് ഉടമ ഷേക്ക് മന്‍സൂര്‍ പ്രതികരിക്കാത്തത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ക്ലബ്ബ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. അടുത്ത ദിവസം സൂറിച്ചില്‍ നടക്കാനിരിക്കുന്ന യുവേഫയുടെ യോഗം സിറ്റിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഈ സീസണിലോ അടുത്ത സീസണിലോ വിലക്ക് വരാനാണ് സാധ്യത.