കേരളം

kerala

ETV Bharat / sports

പെനാൽട്ടി ഷൂട്ടൗട്ടിൽ ഇം​ഗ്ലണ്ടിനെ കീഴടക്കി, യൂറോ കപ്പ് ഇറ്റലിയ്ക്ക് - Gian Louis Donnerumma

ഗോൾകീപ്പർ ജിയാന്‍ ലൂയി ഡോണറുമ്മയുടെ അവസാന നിമിഷത്തിലെ സേവാണ്, 3-2 എന്ന സ്‌കോറിന് ഇംഗ്ളണ്ടിനെ ഇറ്റലി തുരത്തിയത്.

UEFA EURO 2020 Final  Italy win on penalties  പെനാൽട്ടി ഷൂട്ടൗട്ടിൽ ഇം​ഗ്ലണ്ടിനെ കീഴടക്കി  യൂറോ കപ്പ് ഇറ്റലിയ്ക്ക്  ജിയാന്‍ ലൂയി ഡോണറുമ്മ  Gian Louis Donnerumma  UEFA EURO 2020
പെനാൽട്ടി ഷൂട്ടൗട്ടിൽ ഇം​ഗ്ലണ്ടിനെ കീഴടക്കി, യൂറോ കപ്പ് ഇറ്റലിയ്ക്ക്

By

Published : Jul 12, 2021, 4:16 AM IST

വെംബ്ലി: ആവേശം അണപൊട്ടിയ യൂറോകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി കിരീടം സ്വന്തമാക്കി. പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇറ്റലി നേട്ടം കൊയ്തത്. അത്യുഗ്രന്‍ സേവുകളുമായി ശ്രദ്ധേയനായ ​ഗോൾകീപ്പർ ജിയാന്‍ ലൂയി ഡോണറുമ്മയാണ് കളിയുടെ അവസാന നിമിഷത്തിലെ ഇറ്റലിയുടെ വിജയത്തിനു പിന്നില്‍. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് ഇംഗ്ലണ്ടിനെ ഇറ്റലി തുരത്തിയത്.

ചരിത്രം രചിച്ച് ലൂക്കിന്‍റെ 'ഷോ'

ബെറാര്‍ഡി, ബൊനൂച്ചി, ബെര്‍ണാഡെസ്‌കി എന്നിവരാണ് പെനാല്‍ട്ടിയില്‍ ഇറ്റലിയ്ക്കായി ലക്ഷ്യംകണ്ടത്. ഇംഗ്ലണ്ടിനായി പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചത് ഹാരി മഗ്വയറും ഹാരി കെയ്‌നുമാണ്. യൂറോ കപ്പ് ഫൈനല്‍ മത്സരത്തില്‍ ചരിത്രം രചിച്ച് ഇം​ഗ്ലണ്ട് ലെഫ്റ്റ് ബാക്ക് താരം ലൂക്ക് ഷോ.

ആവേശം നിറച്ച് വേഗതയേറിയ ഗോള്‍

കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇം​ഗ്ലണ്ട് (1-0) ലീഡെടുക്കുകയായിരുന്നു. ഒരു മിനിറ്റുകഴിഞ്ഞ് 57-ാം സെക്കന്‍ഡിലാണ് യൂറോയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളെന്ന റെക്കോര്‍ഡ് ഷോ കുറിച്ചത്. ഇതോടെ, ഇംഗ്ലണ്ട് - ഇറ്റലി കൊമ്പുകോര്‍ക്കലിന് കൂടുതല്‍ ആവേശമായി.

ബൊനൂച്ചിയുടെ പകരംവീട്ടല്‍

കനത്ത പോരാട്ടം നടക്കുന്ന യൂറോ കപ്പ് ഫൈനലിന്‍റെ ആദ്യപകുതി പിന്നിടുമ്പോള്‍ ഇംഗ്ളണ്ടിനെതിരെ സമനില ഗോള്‍ നേടി ഇറ്റലി. കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ ഇം​ഗ്ലണ്ട് (1-0) ലീഡെടുത്തതിന് എതിര്‍ ടീമിന്‍റെ ബൊനൂച്ചിയാണ് പകരംവീട്ടല്‍ ഗോളടിച്ചത്.

ALSO READ:ഇംഗ്ളണ്ടിനെതിരെ ബൊനൂച്ചിയുടെ ഗോള്‍; യൂറോയില്‍ സമനില

ABOUT THE AUTHOR

...view details