ചാമ്പ്യൻസ് ലീഗില്‍ ബാഴ്സലോണയ്ക്ക് സമനിലക്കുരുക്ക് - barcelona
അര്‍ട്ടൂറോ വിദാലിന് ചുവപ്പുകാര്‍ഡ് കണ്ടത് ബാഴ്സയ്ക്ക് തിരിച്ചടിയായി. ഇതോടെ രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ വിദാലിന് കളിക്കാനാകില്ല. അടുത്ത മാസം 19ന് ബാഴ്സയുടെ തട്ടകത്തിലാണ് രണ്ടാം പാദ മത്സരം എന്നത് സ്പാനിഷ് ക്ലബിന് ആശ്വാസം പകരുന്നുണ്ട്.
നാപ്പിൾസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിലെ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണക്ക് സമനിലകുരുക്ക്. നാപ്പോളിക്കെതിരായ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയില്‍ പിരിഞ്ഞു. നാപ്പോളി താരം മെര്‍ട്ടന്‍സിനാണ് ആദ്യ ഗോള്‍ നേടിയത്. ഇതോടെ പ്രതിരോധത്തിലായ ബാഴ്സലോണ 57-ാം മിനിട്ടില്‍ അന്‍റോണിയോ ഗ്രിസ്മാനിലൂടെ ഗോള്‍ മടക്കി. ഇതിനിടെ അര്‍ട്ടൂറോ വിദാലിന് ചുവപ്പുകാര്‍ഡ് കണ്ടത് ബാഴ്സയ്ക്ക് തിരിച്ചടിയായി. ഇതോടെ രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ വിദാലിന് കളിക്കാനാകില്ല. അടുത്ത മാസം 19ന് ബാഴ്സയുടെ തട്ടകത്തിലാണ് രണ്ടാം പാദ മത്സരം എന്നത് സ്പാനിഷ് ക്ലബിന് ആശ്വാസം പകരുന്നുണ്ട്. എവേ മത്സരത്തില്‍ ഗോൾ നേടിയതും ബാഴ്സയ്ക്ക് പ്രതീക്ഷയാണ്.