ലണ്ടന്‍: പരിശീലകന്‍ തോമസ് ട്യൂഷലുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി അറിയിച്ചു. ഇതോടെ 2024 ജൂണ്‍ വരെ ട്യൂഷല്‍ ക്ലബിനൊപ്പം തുടരും. സീസണില്‍ ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത ട്യൂഷല്‍ ക്ലബിനെ എഫ്.എ കപ്പ് ഫെെനലിലുമെത്തിച്ചിരുന്നു.
'കരാര്‍ പുതുക്കുന്നതിന് ഇതിനേക്കാള്‍ മികച്ച അവസരം എനിക്ക് സങ്കല്‍പ്പിക്കാനാവില്ല. ചെൽസി കുടുംബത്തിന്‍റെ ഭാഗമായി തുടരുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്, പ്രതീക്ഷയോടുകൂടി അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്' ട്യൂഷല്‍ പ്രതികരിച്ചു.